Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തിയറ്ററുകളില്‍ തരംഗമായ സൂരിയുടെ 'മണ്ടാടി' ഒടിടിയിലേക്ക്

തിയറ്ററുകളില്‍ തരംഗമായ സൂരിയുടെ 'മണ്ടാടി' ഒടിടിയിലേക്ക്

ദീപിക 8 hrs ago

തിയേറ്ററുകളില്‍ വൻ വിജയം നേടിയതിനു പിന്നാലെ സൂരി പ്രധാന വേഷത്തിലെത്തിയ സ്പോർട്സ് ആക്ഷൻ ചിത്രം 'മണ്ടാടി' ഡിജിറ്റല്‍ സ്ട്രീമിംഗിനൊരുങ്ങുന്നു.

ഒടിടി പ്ലാറ്റ്ഫോം നെറ്റ്ഫ്ളിക്സിലൂടെയാണു ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ഒക്ടോബർ എട്ടു മുതല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

സെപ്റ്റംബർ പത്തിനു തിയറ്ററുകളിലെത്തിയ 'മണ്ടാടി' ആഗോളതലത്തില്‍ 130 കോടിയിലധികം രൂപ കളക്ഷൻ നേടി ഈ വർഷത്തെ തമിഴ് ഹിറ്റുകളിലൊന്നായി മാറി. കോമഡിയില്‍നിന്ന് ആക്ഷൻ വേഷങ്ങളിലേക്കു ചുവടുവച്ച സൂരിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണു 'മണ്ടാടി'. ബോട്ട് റേസിംഗിന്റെയും തീരദേശത്തിന്റെയും പശ്ചാത്തലത്തിലാണു സിനിമയുടെ കഥ പുരോഗമിക്കുന്നത്.

തെലുങ്ക് നടൻ സുഹാസ് വില്ലൻ വേഷത്തിലെത്തി തമിഴില്‍ അരങ്ങേറ്റം കുറിച്ച ചിത്രത്തില്‍ മഹിമ നമ്പ്യാർ, സത്യരാജ്, മിഥുൻ ജയശങ്കർ, ബാല ശരവണൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം. തമിഴിനു പുറമെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും നെറ്റ്ഫ്ളിക്സിലൂടെ ചിത്രം ലഭ്യമാകും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika