വിതുര: തെങ്ങ് മുറിക്കാന്‍ കയറിയ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. തൊളിക്കോട് ഇരുത്തലമുക്ക് നെട്ടയില്‍ നാലു സെന്റ് കോളനി ലക്ഷംവീട്ടില്‍ നാസര്‍ (52) ആണ് മരിച്ചത്. ഓല വെട്ടുന്നതിനിടെ 11 കെവി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. ഉടന്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: റംല. മക്കള്‍: തന്‍സീര്‍, റംസീന, തന്‍സീന. മരുമക്കള്‍: ഷഫീര്‍, അസീം.
