Wednesday, 08 Jul, 1.05 am ദീപിക

കാസര്‍ഗോഡ്
വെ​ള്ള​രി​ക്കു​ണ്ട് ആ​ര്‍​ടി ഓ​ഫീ​സി​ല്‍ ലേ​ണേ​ഴ്‌​സ് ടെ​സ്റ്റ് നാ​ളെ​മു​ത​ല്‍

വെ​ള്ള​രി​ക്കു​ണ്ട്: സ​ബ് ആ​ര്‍​ടി ഓ​ഫീ​സി​ല്‍ ഓ​ണ്‍​ലൈ​നാ​യു​ള്ള ലേ​ണേ​ഴ്‌​സ് ടെ​സ്റ്റ് നാ​ളെ മു​ത​ല്‍ ആ​രം​ഭി​ക്കും. ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ക. ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​വാ​തെ അ​വ​ര​വ​രു​ടെ ക​മ്ബ്യൂ​ട്ട​റോ മൊ​ബൈ​ല്‍ ഫോ​ണോ ഉ​പ​യോ​ഗി​ച്ച്‌ പ​രീ​ക്ഷ എ​ഴു​താ​വു​ന്ന​താ​ണെ​ന്ന് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം. ​വി​ജ​യ​ന്‍ അ​റി​യി​ച്ചു.
ടെ​സ്റ്റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ളും ഓ​ണ്‍​ലൈ​നാ​യി മാ​ത്ര​മാ​ണ് സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ള്‍ സ്‌​കാ​ന്‍ ചെ​യ്ത് അ​പ്‌​ലോ​ഡ് ചെ​യ്ത് ടെ​സ്റ്റ് ഡേ​റ്റ് തെ​ര​ഞ്ഞെ​ടു​ക്കാം. അ​പേ​ക്ഷ​യി​ല്‍ പി​ഴ​വു​ക​ള്‍ ഇ​ല്ലെ​ങ്കി​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത തീ​യ​തി​യി​ല്‍ വൈ​കു​ന്നേ​രം ആ​റോ​ടെ പാ​സ്‌​വേ​ര്‍​ഡ് എ​സ്‌എം​എ​സ് ആ​യി ല​ഭി​ക്കും. പി​ഴ​വു​ക​ള്‍ ഉ​ള്ള​വ​ര്‍​ക്ക് വൈ​കു​ന്നേ​രം നാ​ലി​ന് മു​മ്ബാ​യി അ​പേ​ക്ഷ നി​ര​സി​ച്ച വി​വ​രം എ​സ്‌എം​എ​സി​ലൂ​ടെ ല​ഭി​ക്കും. പി​ഴ​വു​ക​ള്‍ അ​ഞ്ചു​മ​ണി​ക്ക് മു​മ്ബ് തീ​ര്‍​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ക്കും. ഇ​ല്ലെ​ങ്കി​ല്‍ മ​റ്റൊ​രു ദി​വ​സം തെ​ര​ഞ്ഞെ​ടു​ക്കാം.
ആ​റു​മ​ണി​ക്ക് പാ​സ്‌​വേ​ഡ് ല​ഭി​ച്ച​വ​ര്‍​ക്ക് ഏ​ഴു​മ​ണി​യോ​ടെ ഓ​ണ്‍​ലൈ​നാ​യി ടെ​സ്റ്റി​ല്‍ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. പാ​സ്‌​വേ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച്‌ parivahan.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ലോ​ഗി​ന്‍ ചെ​യ്താ​ണ് ടെ​സ്റ്റി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​ത്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top