കണ്ണൂര്‍
വീണ്ടും കുടിയിറക്ക് ഭീഷണി

എടൂര്‍: അയ്യന്‍കുന്ന് വില്ലേജില്‍ നടക്കുന്ന റീസര്‍വേയുടെ ഭാഗമായി ആറളം വില്ലേജ് പരിധിയില്‍പ്പെട്ട എടൂരില്‍ പൊതുമരാമത്ത് റോഡും ജനവാസകേന്ദ്രങ്ങളും കടന്ന് അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ചുതുടങ്ങി. നിരവധി വീടുകളും ഏക്കര്‍കണക്കിന് കൃഷിഭൂമിയും പുഴ പുറന്പോക്കാണെന്നനിലയില് സര്‍വേ വിഭാഗം അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ചതോടെ പ്രദേശവാസികള്‍ കടുത്ത ആശങ്കയിലായി.
മുക്കാല്‍ നൂറ്റാണ്ടായി ആധാരവും പട്ടയവുമടക്കമുള്ള രേഖകളുമായി നികുതിയടച്ച് കൈവശം വച്ചിരിക്കുന്ന ഭൂമി പുഴപുറന്പോക്കാണെന്ന വിധത്തിലാണ് റീസര്‍വേ വിഭാഗം അതിര്‍ത്തി നിര്‍ണയിച്ച് കല്ലിട്ടിട്ടുള്ളത്. അതിര്‍ത്തിനിര്‍ണയം അന്തിമമല്ലെന്നാണ് റീസര്‍വേ വിഭാഗം പറയുന്നത്. കല്ലിട്ടതില്‍ അധികൃതര്‍ ഉറച്ചുനിന്നാല്‍ നിരവധി കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയിലാകും.
ആറളം, അയ്യന്‍കുന്ന് പഞ്ചായത്തുകളുടെ അതിര്‍ത്തിയാണ് വെമ്ബുഴ. 20 മീറ്റര്‍ വീതിയിലാണ് പുഴയില്‍ പാര്‍ശ്വഭിത്തി നിര്‍മാണം ഉള്‍പ്പെടെ നേരത്തെ അധികൃതര്‍ നടത്തിയിട്ടുള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇപ്പോള്‍ റീസര്‍വേ വിഭാഗം 97 മീറ്റര്‍ വരെയുള്ള സ്ഥലം പുഴയുടെ ഭാഗമാണെന്ന വിധത്തിലാണ് അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതനുസരിച്ച് ഈ മേഖലയില്‍ മലയോര ഹൈവേയുടെ ഭാഗമായ കരിക്കോട്ടക്കരി-എടൂര്‍ റോഡ് പൂര്‍ണമായും പുറന്പോക്ക് ഭൂമി കൈയേറി മരാമത്ത് വിഭാഗം നിര്‍മിച്ചതിനു സമാനമായി.
ഈ റോഡും കടന്നാണ് മിക്കവരുടെയും കൃഷിഭൂമിയില്‍ കല്ലിട്ടിട്ടുള്ളത്. ഇപ്രകാരം മൂന്നേക്കര്‍ കൃഷി ഭൂമി വരെ നഷ്ടപ്പെടുന്നവരുണ്ട്. എടൂര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയുടെ കുന്നിലും കല്ലിട്ടിട്ടുണ്ട്. പുഴ ഒരിക്കലും കുന്നിലൂടെ ഒഴുകില്ലല്ലോയെന്നാണ് പ്രദേശവാസികള്‍ ചോദിക്കുന്നത്. ആറളം പഞ്ചായത്തില്‍പ്പെട്ട വെമ്ബുഴയുടെ ഭാഗം സര്‍വേ നടത്താത്തതാണെന്നാണ് ഇതുവരെയുള്ള അറിവെന്നും ഈ ഘട്ടത്തില്‍ 1966-ലെ പ്രൊവിഷണല്‍ സര്‍വേയുടെ ഭാഗമെന്നനിലയിലുള്ള കല്ലിടല്‍ തെറ്റാണെന്നും താമസക്കാര്‍ പറഞ്ഞു.
ആറളം പഞ്ചായത്ത് ജലനിധി പദ്ധതിക്കായി സ്ഥാപിച്ച മോട്ടോര്‍പുരയും കിണറും റീസര്‍വേ വിഭാഗം കല്ലിട്ടതനുസരിച്ചാണെങ്കില് കൈയേറ്റമാണ്. ഇതുകഴിഞ്ഞുള്ള മേയിക്കല്‍ മത്തായിയുടെ 35 സെന്റ് സ്ഥലവും വീടും മകന് രൂപേഷ് മാത്യുവിന്റെ 50 സെന്റ് സ്ഥലവും വീടും പൂര്‍ണമായി ഭീഷണിയിലാണ്. മുടപ്പാല ജോഷി, മാത്യു വണ്ടന്മാക്കല്, കുന്നുമ്മേല്‍ ബെന്നി, തോണക്കര ദേവസ്യ, തോണക്കര ജോര്‍ജ്, വെട്ടിക്കാട്ടില്‍ റോബിന്, ജോമോന്, വി.കെ.ജോസഫ് എന്നിവരുടെ സ്ഥലങ്ങളും ഭീഷണിയിലാണ്. എടപ്പുഴ മുതല്‍ മുണ്ടയാംപറമ്ബ് വരെ വെമ്ബുഴയുടെ തീരങ്ങളിലെല്ലാം താമസിക്കുന്നവരെ പ്രതിസന്ധിയിലാക്കിയാണ് കല്ലിടല്‍ തുടങ്ങിയിട്ടുള്ളത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika