Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിഴിഞ്ഞം തുറമുഖം എക്‌സിം  പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നു തുടക്കം

വിഴിഞ്ഞം തുറമുഖം എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നു തുടക്കം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനവഴിയിലെ നിർണായക നാഴികക്കല്ലായ സമ്പൂർണ കയറ്റുമതി - ഇറക്കുമതി (എക്സിം) പ്രവർത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.

രാവിലെ 10.45ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി. ഡി. സതീശൻ ആദ്യ എക്സിം കണ്ടെയ്നർ ഫ്ലാഗ് ഓഫ് ചെയ്യും.

കേന്ദ്ര തുറമുഖ, കപ്പല്‍ ഗതാഗത, ജലപാത മന്ത്രി സർബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും.

കേരളത്തിന്റെ സമഗ്ര സമുദ്ര സാമ്പത്തിക വികസനം ലക്ഷ്യമിടുന്ന തുറമുഖാധിഷ്ഠിത വ്യവസായ-ലോജിസ്റ്റിക്സ് വികസന പദ്ധതിയായ ‘മിഷൻ സമുദ്ര’യുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika