Monday, 17 Feb, 5.16 am ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
വു​ഹാ​നി​ല്‍​നി​ന്ന് ഒ​ഴി​പ്പി​ച്ച​വ​ര്‍ മ​ട​ങ്ങു​ന്നു; കേ​ര​ള​ത്തി​ല്‍ എ​ത്തി​യാ​ല്‍ വീ​ണ്ടും നി​രീ​ക്ഷ​ണം

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചൈ​ന​യി​ല്‍​നി​ന്ന് ഇ​ന്ത്യ ഒ​ഴി​പ്പി​ച്ചു കൊ​ണ്ടു​വ​ന്ന 115 മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള​വ​ര്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങും. ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​നാ സാ​ന്പി​ളും നെ​ഗ​റ്റീ​വാ​യ​തി​നെ തു​ട​ര്‍​ന്നാ​ണു മ​ട​ങ്ങാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്.

ഐ​ടി​ബി​പി ക്യാ​ന്പി​ലും മ​നേ​സ​റി​ലെ സൈ​നി​ക ക്യാ​ന്പി​ലു​മാ​യി 640 പേ​രാ​ണു പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്. ഇ​വ​രി​ല്‍ കൂ​ടു​ത​ലും വി​ദ്യാ​ര്‍​ഥി​ക​ളാ​യി​രു​ന്നു. ചൈ​ന​യി​ലെ വു​ഹാ​നി​ല്‍​നി​ന്ന് പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് ഇ​വ​രെ ഇ​ന്ത്യ​യി​ല്‍ എ​ത്തി​ച്ച​ത്. കേ​ര​ള​ത്തി​ല്‍ എ​ത്തി​യാ​ലും ക്യാ​ന്പി​ല്‍ പ്ര​വേ​ശി​ച്ച​തു മു​ത​ലു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്‌ 28 ദി​വ​സം തി​ക​യും​വ​രെ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യേ​ണ്ടി​വ​രു​മെ​ന്ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top