ന്യൂഡല്‍ഹി: യമുന നദിയില്‍ കുളിക്കാനിറങ്ങിയതിന് പിന്നാലെ കാണാതായ നാല് കുട്ടികളില്‍ ഒരാള്‍ മരിച്ചു. മൂന്ന് കുട്ടികള്‍ക്കായി തെരച്ചില്‍ തുടരുന്നു.
അഗ്നിശമന സേനയും സ്കൂബ സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്.
തിങ്കളാഴ്ച വൈകിട്ട് 7.30ഓടെയാണ് കുട്ടികള്‍ യമുനാനദിയില്‍ കുളിക്കാനിറങ്ങിയത്. പിന്നാലെ നാല് പേരും അപകടത്തില്‍പ്പെടുകയായിരുന്നു. ആദ്യം അപകടത്തില്‍പ്പെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് മൂന്ന് പേരും അപകടത്തില്‍പ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.

