Thursday, 12 Jul, 10.29 am

ലേറ്റസ്റ്റ് ന്യൂസ്‌
യു​വ​ന്‍റ​സ് റൊ​ണാ​ള്‍​ഡോ​യെ വാ​ങ്ങി​യ​ത് ഇ​ഷ്ട​പ്പെ​ട്ട​ല്ല; ഫി​യ​റ്റ് തൊ​ഴി​ലാ​ളി​ക​ള്‍ സ​മ​ര​ത്തി​ന്

മി​ലാ​ന്‍: പോ​ര്‍​ച്ചു​ഗീ​സ് സൂ​പ്പ​ര്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യെ വ​ന്‍ തു​ക മു​ട​ക്കി വാ​ങ്ങി​യ യു​വ​ന്‍റ​സ് മാ​നേ​ജ്മെ​ന്‍റ് തീ​രു​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഫി​യ​റ്റ് ഫാ​ക്ട​റി തൊ​ഴി​ലാ​ളി​ക​ള്‍ സ​മ​ര​ത്തി​ലേ​ക്ക്. ഫി​യ​റ്റ് ക്രി​സ്ല​ര്‍ ഓ​ട്ടോ​മൊ​ബൈ​ല്‍​സ് യൂ​ണി​യ​നാ​ണ് തെ​ക്ക​ന്‍ ഇ​റ്റ​ലി​യി​ലെ മെ​ല്‍​ഫി പ്ലാ​ന്‍റി​ല്‍ പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ ​മാ​സം 15 മു​ത​ലാ​ണു പ​ണി​മു​ട​ക്ക്.

ഇ​റ്റ​ലി​യി​ലെ അ​ഗ്നെ​ല്ലി കു​ടും​ബ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് ഫി​യ​റ്റ് ക​ന്പ​നി​യും യു​വ​ന്‍റ​സ് ഫു​ട്ബോ​ള്‍ ക്ല​ബ്ബും. 130 ദ​ശ​ല​ക്ഷം ഡോ​ള​ര്‍ ചെ​ല​വ​ഴി​ച്ച്‌ റൊ​ണാ​ള്‍​ഡോ​യെ ടീ​മി​ല്‍ എ​ത്തി​ക്കു​ന്ന​തി​നു പ​ക​രം, ആ ​പ​ണം പു​തി​യ മോ​ഡ​ല്‍ കാ​റു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നും തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി ചെ​ല​വ​ഴി​ക്ക​ണ​മാ​യി​രു​ന്നു എ​ന്നാ​ണ് യൂ​ണി​യ​ന്‍റെ പ​ക്ഷം. ക​ന്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി തു​ട​രു​ന്പോ​ഴാ​ണ് ഈ ​ദു​ര്‍​ചെ​ല​വെ​ന്നും സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.

10 കോ​ടി യൂ​റോ​യ്ക്ക് (806 കോ​ടി രൂ​പ) നാ​ലു വ​ര്‍​ഷ​ത്തെ ക​രാ​റി​ലാ​ണ് യു​വ​ന്‍റ​സ് റൊ​ണാ​ള്‍​ഡോ​യു​മാ​യി ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​ത്. യു​വ​ന്‍റ​സ് ചെ​യ​ര്‍​മാ​ന്‍ ആ​ന്ദ്രേ അ​ഗ്നെ​ല്ലി നേ​രി​ട്ടെ​ത്തി ഗ്രീ​സി​ല്‍​വ​ച്ച്‌ റൊ​ണാ​ള്‍​ഡോ​യു​മാ​യി ക​രാ​ര്‍ ഒ​പ്പു​വ​യ്ക്കു​ക​യാ​യി​രു​ന്നു. നാ​ലു വ​ര്‍​ഷ​ത്തെ ക​രാ​റി​ല്‍ റൊ​ണാ​ള്‍​ഡോ​യ്ക്ക് വ​ര്‍​ഷ​ത്തി​ല്‍ യു​വ​ന്‍റ​സ് മൂ​ന്നു കോ​ടി യൂ​റോ (242 കോ​ടി രൂ​പ) വീ​തം ന​ല്കും.

90 വ​ര്‍​ഷ​മാ​യി യു​വ​ന്‍റ​സി​ന്‍റെ നി​യ​ന്ത്ര​ണം അ​ഗ്നെ​ല്ലി കു​ടും​ബ​ത്തി​ന്‍റെ കൈ​യി​ലാ​ണ്. ഫെ​റാ​രി, ഫി​യ​റ്റ് തു​ട​ങ്ങി​യ കാ​ര്‍ ക​ന്പ​നി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന എ​ക്സോ​ര്‍ എ​ന്ന ഹോ​ള്‍​ഡിം​ഗ് ക​ന്പ​നി​യും അ​ഗ്നെ​ല്ലി കു​ടും​ബ​ത്തി​ന്‍റെ സ്വ​ന്ത​മാ​ണ്.
Dailyhunt
Top