ബർസ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളില്‍ ഇറ്റലിക്ക് തകർപ്പൻ ജയം. തിങ്കളാഴ്ച നടന്ന ഗ്രൂപ്പ് എ മത്സരത്തില്‍ തുർക്കിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകർത്തു.
അലെസാൻട്രോ ബസ്റ്റോണിയും ഡേവിഡ് ഫ്രറ്റെസിയും മൈക്കല്‍ കായോഡെയും പിയോ എസ്പോസിറ്റോയുമാണ് ഇറ്റലിക്ക് വേണ്ടി ഗോളുകള്‍ നേടിയത്. ബാരെസ് അല്‍പെർ യില്‍മാസും ആണ് തുർക്കിക്ക് വേണ്ടി ഗോള്‍ കണ്ടെത്തിയത്.
വിജയത്തോടെ ഇറ്റലിക്ക് മൂന്ന് പോയിന്റായി. നിലവില്‍ ഗ്രൂപ്പ് എയില്‍ മൂന്നാമതാണ് ഇറ്റലി.

