കൊപൻഹേഗൻ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളില്‍ പോർച്ചുഗലിന് തകർപ്പൻ ജയം. വ്യാഴാഴ്ച നടന്ന ഗ്രൂപ്പ് ഡി മത്സരത്തില്‍ ഡെൻമാർക്കിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
ജാവോ കാൻസലോയും ഗോണ്‍സാലോ റാമോസും വിട്ടിഞ്ഞ്യയും ജാവോ ഫെലിക്സും ആണ് പോർച്ചുഗലിന് വേണ്ടി ഗോളുകള്‍ നേടിയത്. മൈക്കല്‍ ഡാംസ്ഗാർഡും റാസ്മസ് ഹോജ്ലൻഡും ആണ് ഡെൻമാർക്കിന് വേണ്ടി ഗോളുകള്‍ സ്കോർ ചെയ്തത്.
വിജയത്തോടെ പോർച്ചുഗലിന് ഒമ്പത് പോയിന്റായി. നിലവില്‍ ഗ്രൂപ്പ് ഡിയില്‍ ഒന്നാമതാണ് പോർച്ചുഗല്‍.

