ടിർനാവ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളില്‍ യുക്രെയ്നെതിരെ ഹംഗറിക്ക് ജയം. തിങ്കളാഴ്ച നടന്ന ഗ്രൂപ്പ് എഫ് മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഹംഗറി വിജയിച്ചത്.
ഹംഗറിക്ക് വേണ്ടി ലാസ്ലിയോ ടോത്തും മാർക്ക് സിസിംഗറും ആണ് ഗോളുകള്‍ നേടിയത്. റോമൻ യാരെംചുക്ക് ആണ് യുക്രെയ്ന് വേണ്ടി ഗോള്‍ സ്കോർ ചെയ്തത്.
വിജയത്തോടെ ഏഴ് പോയിന്റുമായി നിലവില്‍ ഗ്രൂപ്പ് എഫില്‍ രണ്ടാം സ്ഥാനത്താണ് ഹംഗറി.

