കാർഡിഫ്: യുവേഷ നേഷൻസ് ലീഗ് ഫുട്ബോളില്‍ നോർവെയെ വീഴ്ത്തി വെയ്ല്‍സ്. വ്യാഴാഴ്ച നടന്ന ഗ്രൂപ്പ് ഡി മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വെയ്ല്‍സ് വിജയിച്ചത്.
വെയ്ല്‍സിന് വേണ്ടി ഡാനിയല്‍ ജെയിംസും നെക്കൊ വില്യംസുമാണ് ഗോളുകള്‍ നേടിയത്. നോർവെയ്ക്ക് വേണ്ടി ഓസ്കാർ ബോബ് ആണ് ഗോള്‍ സ്കോർ ചെയ്തത്.
വിജയത്തോടെ വെയ്ല്‍സിന് മൂന്ന് പോയിന്റായി. നിലവില്‍ ഗ്രൂപ്പ് ഡിയില്‍ നാലാമതാണ് വെയ്ല്‍സ്.

