തുറവൂര്‍: നാടന്‍ പച്ചക്കറി വിപണന കേന്ദ്രം തുറന്നു. സമൃദ്ധി അഗ്രോ സര്‍വീസ് സംഘത്തിന്റെ നേതൃത്വത്തിലാണ് കേന്ദ്രം തുടങ്ങിയത്.
എരമല്ലൂരിലാണ് വിപണന കേന്ദ്രം തുടങ്ങിയത്. പ്രാദേശീയമായി വിളവെടുക്കുന്ന നാടന്‍ പച്ചക്കറിക്ക് മുന്‍തൂക്കം നല്‍കിയാണ് വിപണന കേന്ദ്രം പ്രവര്‍ത്തി ക്കുന്നത്. ദിവാകരന് കല്ലുങ്കല്‍ അധ്യക്ഷനായിരുന്നു. പി.രവി, വടവക്കേരി അനില്‍കുമാര്‍, കെ.എം. കുഞ്ഞുമോന്, കെ.സി. ദിവാകരന്, സിന്ധു ചന്ദ്രന്, ഗീതാ ദിനേശന് , കെ.എസ്. വേലായുധന്, എം.പി. അനില്‍ എന്നിവര്‍ പ്രസംഗിച്ചു.

