Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹെല്‍ത്ത് ഇൻഷുറൻസ് ക്ലെയിം വൈകുന്നുണ്ടോ? ഉപഭോക്താക്കള്‍ അറിയേണ്ട 5 പ്രധാന അവകാശങ്ങള്‍

ഹെല്‍ത്ത് ഇൻഷുറൻസ് ക്ലെയിം വൈകുന്നുണ്ടോ? ഉപഭോക്താക്കള്‍ അറിയേണ്ട 5 പ്രധാന അവകാശങ്ങള്‍

ധനം 3 days ago

രോഗ്യ ഇൻഷുറൻസ് ക്ലെയിം ചെയ്യുന്ന സമയത്ത് ഉണ്ടാകുന്ന തടസങ്ങളും വൈകലും ഒഴിവാക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) ഉപഭോക്താക്കള്‍ക്കായി ചില പ്രധാന അവകാശങ്ങളും സമയപരിധികളും നിർബന്ധമാക്കിയിട്ടുണ്ട്.

അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ക്യാഷ്‌ലെസ് പ്രീ-അപ്രൂവലിന് 1 മണിക്കൂർ: ആശുപത്രിയില്‍ നിന്ന് ഇൻഷുറൻസ് കമ്പനിക്ക് ക്യാഷ്‌ലെസ് പ്രീ-ഓതറൈസേഷൻ അപേക്ഷ ലഭിച്ചാല്‍, 1 മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കാൻ കമ്പനിക്ക് ബാധ്യതയുണ്ട്.

  • ഡിസ്ചാർജ് അനുമതിക്ക് 3 മണിക്കൂർ: ചികിത്സയ്ക്ക് ശേഷം ആശുപത്രി ഡിസ്ചാർജ് അപേക്ഷ അയച്ചാല്‍ 3 മണിക്കൂറിനുള്ളില്‍ ഇൻഷുറർ അന്തിമ അനുമതി നല്‍കണം. ഇൻഷുററുടെ വൈകല്‍ കാരണം ആശുപത്രി അധിക നിരക്ക് ഈടാക്കിയാല്‍ ആ തുക ഇൻഷുററുടെ ഷെയർഹോള്‍ഡർ ഫണ്ടില്‍ നിന്ന് നല്‍കേണ്ടിവരും.

  • 5 വർഷത്തെ മൊറട്ടോറിയം പരിരക്ഷ: തുടർച്ചയായി 5 വർഷം (60 മാസം) പോളിസി നിലനിർത്തിയാല്‍, ബോധപൂർവമായ തട്ടിപ്പുകള്‍ (fraud) ഒഴികെയുള്ള മുൻകാല വിവരങ്ങള്‍ മറച്ചുവെച്ചു എന്ന കാരണത്താല്‍ ക്ലെയിം നിരസിക്കാൻ ഇൻഷുറർക്ക് സാധിക്കില്ല.

  • ഒംബുഡ്‌സ്മാൻ നടപടികളിലെ സമയപരിധി: ക്ലെയിം തർക്കം ഇൻഷുറൻസ് ഒംബുഡ്‌സ്മാനില്‍ എത്തിയാല്‍, നോട്ടീസ് ലഭിച്ച്‌ 7 ദിവസത്തിനുള്ളില്‍ ഇൻഷുറൻസ് കമ്പനി രേഖകള്‍ സമർപ്പിക്കണം. വൈകിയാല്‍ നിലവിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒംബുഡ്‌സ്മാന് ഏകപക്ഷീയമായി (ex parte) തീരുമാനമെടുക്കാം.

  • അവാർഡ് നടപ്പിലാക്കാൻ 30 ദിവസം: ഒംബുഡ്‌സ്മാൻ ഉത്തരവ് ലഭിച്ച്‌ 30 ദിവസത്തിനകം ഇൻഷുറർ അത് നടപ്പിലാക്കണം. വീഴ്ച വരുത്തിയാല്‍ വൈകുന്ന ഓരോ ദിവസത്തിനും പരാതിക്കാരന് പ്രതിദിനം 5,000 രൂപ പിഴയായി നല്‍കേണ്ടി വരും.

ഈ അവകാശങ്ങളെക്കുറിച്ചുള്ള കൃത്യമായ ധാരണ അനാവശ്യ വൈകല്‍ നേരിടുമ്പോള്‍ ശരിയായ ചോദ്യങ്ങള്‍ ചോദിക്കാനും ക്ലെയിമുകള്‍ സുഗമമാക്കാനും ഉപയോക്താക്കളെ സഹായിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Dhanam online