Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഐടി കുതിക്കുന്നു, വിപണി മുന്നേറ്റത്തില്‍; ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് നേട്ടത്തില്‍

ഐടി കുതിക്കുന്നു, വിപണി മുന്നേറ്റത്തില്‍; ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് നേട്ടത്തില്‍

ധനം 1 week ago

ന്ത്യൻ വിപണി മുന്നേറ്റം തുടരുകയാണ്. ആഗോള ആശങ്കകള്‍ മാറ്റിവച്ച്‌ ഐടി കുതിക്കുകയും മികച്ച വില്‍പനയുടെ ബലത്തില്‍ റിയല്‍റ്റി ഓഹരികള്‍ കയറുകയും ചെയ്തു.

രാവിലെ സെൻസെക്സ് 77,449 ഉം നിഫ്റ്റി 24,159 ഉം വരെ ഉയർന്നു.

ഐടി ഓഹരികളുടെ വലിയ കുതിപ്പാണ് ഇന്നു വിപണിയെ ശ്രദ്ധേയമാക്കിയത്. രാത്രി ന്യൂയോർക്കില്‍ 17 ശതമാനം ഇടിഞ്ഞ വിപ്രോ രാവിലെ ഒന്നര ശതമാനത്തോളം ഉയർന്നു. ഇന്നലെ എട്ടു ശതമാനം താഴ്ന്ന കോഫോർജ് രാവിലെ 5.4 ശതമാനം കുതിച്ചു. ഇൻഫോസിസ് 4.85 ശതമാനം കയറി. എംഫസിസ് 5.2 ശതമാനം കുതിച്ചു. ഐടി സൂചിക നാലു ശതമാനത്തിലധികം ഉയർന്നു.

പ്രിഫറൻഷ്യല്‍ ഇഷ്യു വഴി 3562 കോടി രൂപ സമാഹരിക്കുന്നതിന് സീ എൻ്റർടെയ്ൻമെൻ്റ് ബോർഡ് തീരുമാനിച്ചു. കണ്‍വേർട്ടിബിള്‍ ബോണ്ടുകള്‍ വഴി 3144 കോടി രൂപയും പ്രത്യക്ഷ നിക്ഷേപം വഴി 418 കോടി രൂപയുമാണു സമാഹരിക്കുക. സീ ഓഹരി നാലു ശതമാനം താഴ്ന്നു.

വേദാന്ത ഗ്രൂപ്പ് കമ്പനികള്‍ ഇന്നും കുതിച്ചു. ഇന്നലെ 20 ശതമാനം കയറിയ വേദാന്ത ഓയില്‍ ആൻഡ് ഗ്യാസ് ഇന്നു 12 ശതമാനത്തിലധികം നേട്ടം ഉണ്ടാക്കി. ഇന്നലെ 17 ശതമാനം കൂടിയ വേദാന്ത പവർ അഞ്ചു ശതമാനം കയറി. വേദാന്ത അലൂമിനിയം മൂന്നും വേദാന്ത അയണ്‍ പത്തും ശതമാനം ഉയർന്നു.

ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതിനെ തുടർന്ന് ഓയില്‍ മാർക്കറ്റിംഗ് കമ്പനികള്‍ മൂന്നു ശതമാനം വരെ ഉയർന്നു.

ഫെഡറല്‍ ബാങ്ക് ഓഹരി രാവിലെ 332.35 രൂപ എന്ന റെക്കോർഡില്‍ എത്തി. വായ്പാ വിതരണം 17 ശതമാനം വർധിപ്പിച്ച സൗത്ത് ഇന്ത്യൻ ബാങ്ക് രാവിലെ നാലു ശതമാനം വരെ ഉയർന്നു.

ടാറ്റാ ഗ്രൂപ്പിലെ റീട്ടെയില്‍ കമ്പനിയായ ട്രെൻ്റിനെ ഔട്പെർഫോം എന്നു റേറ്റ് ചെയ്ത ബേണ്‍സ്റ്റൈൻ പക്ഷേ ഓഹരിയുടെ ലക്ഷ്യവില 5000 രൂപയില്‍ നിന്ന് 3500 രൂപയായി താഴ്ത്തി.

അംബുജ സിമൻ്റ്സിന് 542 രൂപയില്‍ നിന്നു 486 രൂപയിലേക്ക് ലക്ഷ്യവില താഴ്ത്തിയ ബേണ്‍സ്റ്റൈൻ ഓഹരിക്കു വാങ്ങല്‍ ശിപാർശ നല്‍കി.

കോള്‍ ഇന്ത്യ ഓഹരിക്കു വാങ്ങല്‍ ശിപാർശ നല്‍കിയ യുബിഎസ് ലക്ഷ്യവില 550 രൂപയാക്കി.

രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 27 പൈസ കുറഞ്ഞ് 94.98 രൂപയില്‍ ഓപ്പണ്‍ ചെയ്തു. ഡോളർ 94.93 രൂപ വരെ താഴ്ന്നു.

സ്വർണം ലോക വിപണിയില്‍ ഔണ്‍സിന് 4070 ഡോളറിലേക്കു കയറി. കേരളത്തില്‍ 22 കാരറ്റ് സ്വർണം പവന് 1680 രൂപ വർധിച്ച്‌ 1,06,000 രൂപ ആയി.

ക്രൂഡ് ഓയില്‍ വില കുറഞ്ഞു. ബ്രെൻ്റ് ഇനം 70.84 ഡോളറിലും ഡബ്ള്യുടിഐ ഇനം 67.83 ഡോളറിലും എത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Dhanam online