Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഐടിആര്‍ ഫയലിംഗില്‍ ഈ 10 തെറ്റുകള്‍ വരുത്തരുത്! പോക്കറ്റ് ചോരാതിരിക്കാൻ ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്

ഐടിആര്‍ ഫയലിംഗില്‍ ഈ 10 തെറ്റുകള്‍ വരുത്തരുത്! പോക്കറ്റ് ചോരാതിരിക്കാൻ ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്

ധനം 4 months ago

2025-26 സാമ്പത്തിക വർഷത്തെ (AY 2026-27) ആദായനികുതി റിട്ടേണ്‍ (ITR) ഫയല്‍ ചെയ്യുന്നവർക്കായി സുപ്രധാന നിർദ്ദേശങ്ങളുമായി ആദായനികുതി വകുപ്പ്.

അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാനും തെറ്റുകളില്ലാതെ ഫയലിംഗ് പൂർത്തിയാക്കാനും ഇവ സഹായിക്കുമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശരിയായ നികുതി സമ്പ്രദായം തിരഞ്ഞെടുക്കുക: പഴയതോ പുതിയതോ ആയ നികുതി വ്യവസ്ഥകളില്‍ ഏതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ലാഭകരമെന്ന് താരതമ്യം ചെയ്ത് മാത്രം തിരഞ്ഞെടുക്കുക.

കൃത്യമായ ഐടിആർ ഫോം ഉപയോഗിക്കുക: വരുമാന സ്രോതസ്, താമസം (വിദേശത്താണോ, ഇന്ത്യയിലാണോ എന്നത്) തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഏഴ് തരം ഐടിആർ ഫോമുകളാണുള്ളത്. തെറ്റായ ഫോം ഉപയോഗിക്കുന്നത് റിട്ടേണ്‍ നിരസിക്കപ്പെടാൻ കാരണമായേക്കാം.

AIS, ഫോം 26AS പരിശോധിക്കുക: ആനുവല്‍ ഇൻഫർമേഷൻ സ്റ്റേറ്റ്‌മെന്റും (AIS) ഫോം 26AS-ഉം ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കൈയിലുള്ള വിവരങ്ങളുമായി ഒത്തുനോക്കുക.

രേഖകള്‍ തയ്യാറാക്കി വെക്കുക: ഫയലിംഗ് തുടങ്ങുന്നതിന് മുമ്പ് ഫോം 16, ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍, പലിശ സർട്ടിഫിക്കറ്റുകള്‍, നിക്ഷേപ രേഖകള്‍ എന്നിവ കരുതുക.

മുൻകൂട്ടി പൂരിപ്പിച്ച വിവരങ്ങള്‍ പരിശോധിക്കുക: പാൻ (PAN), ആധാർ, ബാങ്ക് വിവരങ്ങള്‍ എന്നിവ ശരിയാണെന്ന് ഉറപ്പുവരുത്തുക. ആധാർ പാനുമായി ബന്ധിപ്പിച്ചിരിക്കണം.

ഇളവുകള്‍ (Deductions) കൃത്യമായി നല്‍കുക: ലഭ്യമായ നികുതി ഇളവുകള്‍ തെറ്റില്ലാതെ രേഖപ്പെടുത്തുക. തെറ്റായ റിപ്പോർട്ടിംഗ് അധിക നികുതി അടയ്ക്കാൻ കാരണമായേക്കാം.

തെറ്റായ വിവരങ്ങള്‍ നല്‍കരുത്: ഉയർന്ന റീഫണ്ട് ലഭിക്കുന്നതിനായി വരുമാനം മറച്ചുവെക്കുന്നതോ തെറ്റായ ഇളവുകള്‍ കാട്ടുന്നതോ നിയമവിരുദ്ധമാണ്.

അവസാന തീയതിക്ക് മുൻപ് ഫയല്‍ ചെയ്യുക: സാങ്കേതിക തകരാറുകള്‍ ഒഴിവാക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കരുത്.

പിഴകള്‍ ഒഴിവാക്കുക: കൃത്യസമയത്ത് ഫയല്‍ ചെയ്തില്ലെങ്കില്‍ ലേറ്റ് ഫയലിംഗ് ഫീസും പലിശയും നല്‍കേണ്ടി വരും.

ഇ-വെരിഫിക്കേഷൻ പൂർത്തിയാക്കുക: ഐടിആർ സമർപ്പിച്ച ശേഷം നിശ്ചിത സമയത്തിനകം ഇ-വെരിഫിക്കേഷൻ നടത്തിയില്ലെങ്കില്‍ റിട്ടേണ്‍ സാധുവാകില്ല.

ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് സുഗമമായ ഐടിആർ ഫയലിംഗിന് സഹായിക്കുമെന്ന കാര്യം ഓര്‍ക്കുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Dhanam online