Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പുരപ്പുറ സോളാര്‍: കെ.എസ്.ഇ.ബിയുടെ മാറ്റത്തിനായി മാര്‍ഗരേഖയുമായി പ്രൊസ്യുമേഴ്സ് കമ്യൂണിറ്റി

പുരപ്പുറ സോളാര്‍: കെ.എസ്.ഇ.ബിയുടെ മാറ്റത്തിനായി മാര്‍ഗരേഖയുമായി പ്രൊസ്യുമേഴ്സ് കമ്യൂണിറ്റി

ധനം 12 hrs ago

കേരളത്തിലെ ഗാർഹിക സൗരോർജ ഉപഭോക്താക്കളുടെ കൂട്ടായ്മയായ 'കേരള ഡൊമസ്റ്റിക് സോളാർ പ്രൊസ്യുമേഴ്സ് കമ്മ്യൂണിറ്റി' (KDSPC), കെ.എസ്.ഇ.ബിയുടെ സമഗ്രമായ നവീകരണത്തിനായുള്ള തന്ത്രപ്രധാന മാർഗരേഖ പുറത്തിറക്കി.

കൊച്ചിയില്‍ നടന്ന 'സോളാർ സമ്മിറ്റില്‍' 170 ഓളം പ്രൊസ്യുമർമാർ ചേർന്നാണ് ചരിത്രപ്രധാനമായ പ്രമേയം പാസാക്കിയത്. നിലവില്‍ 33,654 കോടി രൂപയുടെ നെഗറ്റീവ് അറ്റമൂല്യം നേരിടുന്ന കെ.എസ്.ഇ.ബിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സംരക്ഷിക്കുന്നതിനും സംസ്ഥാനത്തിന്റെ ഗ്രിഡ് ഇൻഫ്രാസ്ട്രക്ചർ നവീകരിക്കുന്നതിനുമുള്ള ക്രിയാത്മക നിർദ്ദേശങ്ങളാണ് മാർഗരേഖയിലുള്ളത്. കൂട്ടായ്മയുടെ പ്രൊമോട്ടറും കോർഡിനേറ്ററുമായ ജെയിംസ് കുട്ടി തോമസ് അധ്യക്ഷത വഹിച്ച യോഗം കെ.എസ്.ഇ.ബി. റിട്ട. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ജോർജ് സി. പി. ഉദ്ഘാടനം ചെയ്തു.

മേഖലകള്‍

പ്രധാനമായും നാല് മേഖലകളിലാണ് പരിഷ്കാരങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്:

അസറ്റ്-ലൈറ്റ് പോർട്ട്ഫോളിയോ മാനേജ്‌മെന്റ്: സ്വന്തമായി വലിയ സാമ്പത്തിക ബാധ്യതകളുണ്ടാക്കുന്ന ആസ്തികള്‍ നിർമ്മിക്കാതെ, ഗ്രീൻ എനർജി സബ്സിഡിയറികള്‍ വഴിയും ടെൻഡറുകള്‍ വഴിയും ഊർജ ലഭ്യത ഉറപ്പാക്കുക.

ബിഗ് ഡാറ്റ ഇൻഫ്രാസ്ട്രക്ചർ: സ്മാർട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഡാറ്റാ ശൃംഖലയുടെ അടിസ്ഥാന ശിലയായി കാണുക.

ഡിജിറ്റല്‍ പരിവർത്തനം: ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ എഐ അധിഷ്ഠിതമായ ഒരു സമഗ്ര ഡിജിറ്റല്‍ പരിവർത്തന പ്രോഗ്രാം നടപ്പിലാക്കുക.

ഉപഭോക്തൃ വിശ്വസ്തത: ഉപഭോക്താക്കളുമായുള്ള ബന്ധത്തെ ബോർഡിന്റെ ഏറ്റവും പ്രധാനപ്പെട്ട നിയമപരമായ ആസ്തിയായി അംഗീകരിക്കുക.

സോളാർ പ്രൊസ്യുമർമാർ കേവലം വൈദ്യുതി കൈപ്പറ്റുന്ന നിഷ്ക്രിയരായ ഉപഭോക്താക്കളല്ലെന്നും, മറിച്ച്‌ കേരളത്തിന്റെ ഹരിത ഊർജ പരിവർത്തനത്തിന് നേതൃത്വം നല്‍കുന്ന സജീവ നിക്ഷേപകരും പങ്കാളികളുമാണെന്ന് കമ്മ്യൂണിറ്റി അറിയിച്ചു. കൂടാതെ, റെഗുലേറ്ററി കമ്മീഷന്റെ വിവേചനപരമായ നിലപാടുകളില്‍ സമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Dhanam online