Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സെഗ്‌മെന്റിലെ ആദ്യ ഫീച്ചറുകളുമായി പുതിയ സ്ലാവിയ; ഒക്ടാവിയ ആര്‍എസും സൂപ്പര്‍ബും തിരിച്ചെത്തുന്നു

സെഗ്‌മെന്റിലെ ആദ്യ ഫീച്ചറുകളുമായി പുതിയ സ്ലാവിയ; ഒക്ടാവിയ ആര്‍എസും സൂപ്പര്‍ബും തിരിച്ചെത്തുന്നു

ധനം 3 days ago

പഭോക്താക്കള്‍ക്കായി പ്രീമിയം സെഡാനായ പുതിയ സ്ലാവിയ അവതരിപ്പിച്ച്‌ സ്‌കോഡ ഓട്ടോ ഇന്ത്യ. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സെഡാന്‍ പ്ലാറ്റ്‌ഫോമുകളിലൊന്നായ സ്ലാവിയയുടെ പുതുക്കിയ പതിപ്പ് യൂറോപ്യന്‍ എഞ്ചിനീയറിംഗിന്റെ മികവോടെയാണ് വിപണിയിലെത്തുന്നത്.

സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പുകളും ടെയില്‍ലാമ്പുകളും, പുതിയ അലോയ് ഡിസൈനുകളും, പുതുക്കിയ ഇന്റീരിയര്‍ തീമുകളും വാഹനത്തിന് കൂടുതല്‍ ആകര്‍ഷകമായ രൂപഭംഗി നല്‍കുന്നു.

ഗൂഗിള്‍ ക്ലൗഡിന്റെ 'ഓട്ടോമോട്ടീവ് എ.ഐ എജന്റ്' (Gemini) അധിഷ്ഠിതമായ വോയ്‌സ് അസിസ്റ്റന്റാണ് സ്ലാവിയയിലെ പ്രധാന ആകര്‍ഷണം. തത്സമയ വാര്‍ത്തകളും വിവരങ്ങളും അറിയാനും എയര്‍ കണ്ടീഷനിംഗ്, മ്യൂസിക്, കോളുകള്‍ എന്നിവ നിയന്ത്രിക്കാനും ഈ സിസ്റ്റത്തിലൂടെ സാധിക്കും. ഇന്ത്യന്‍ ഇംഗ്ലീഷ് ഉച്ചാരണങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ ഇതിന് ശേഷിയുണ്ട്.

സെഗ്‌മെന്റില്‍ ആദ്യം

ഈ വിഭാഗത്തില്‍ ആദ്യമായി റിയര്‍ സീറ്റ് മസാജ് സൗകര്യവും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും പുതിയ സ്ലാവിയ പരിചയപ്പെടുത്തുന്നു. 360-ഡിഗ്രി ഏരിയ വ്യൂ ക്യാമറ സിസ്റ്റം, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകളോട് കൂടിയ പാര്‍ക്ക് പൈലറ്റ് എന്നിവ പാര്‍ക്കിംഗ് എളുപ്പമാക്കും. 10.25 ഇഞ്ച് ഡിജിറ്റല്‍ കോക്പിറ്റും 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനുമാണ് വാഹനത്തിലുള്ളത്.

എഞ്ചിനും സുരക്ഷയും

1.0 ടി.എസ്.ഐ എഞ്ചിനൊപ്പം 8-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭിക്കുന്ന ആദ്യ സെഡാനാണിത്. 6-സ്പീഡ് മാനുവല്‍ ഓപ്ഷനും ലഭ്യമാണ്. കരുത്തുറ്റ performance ആഗ്രഹിക്കുന്നവര്‍ക്കായി 1.5 ടി.എസ്.ഐ എഞ്ചിനൊപ്പം 7-സ്പീഡ് ഡി.എസ്.ജി ഓട്ടോമാറ്റിക് പതിപ്പുമുണ്ട്. ഇതില്‍ റിയര്‍ ഡിസ്‌ക് ബ്രേക്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗ്ലോബല്‍ എന്‍.സി.എ.പി (Global NCAP) ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷയില്‍ 5-സ്റ്റാര്‍ റേറ്റിംഗുള്ള സ്ലാവിയയില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്. ഉന്നത വേരിയന്റുകളില്‍ 40-ലധികം സുരക്ഷാ ഫീച്ചറുകളുണ്ട്.

കേരള വിപണിക്കും വമ്പന്‍ ഓഫറുകള്‍

കേരളത്തിലെ പ്രീമിയം വാഹന പ്രേമികള്‍ക്ക് മികച്ച ഉടമസ്ഥതാ അനുഭവം ഉറപ്പാക്കാന്‍ 'സ്‌കോഡ സൂപ്പര്‍ കെയര്‍' പാക്കേജും പ്രഖ്യാപിച്ചു. 4 വര്‍ഷം/1,00,000 കിലോമീറ്റര്‍ വാറന്റി, 4 വര്‍ഷത്തെ റോഡ്‌സൈഡ് അസിസ്റ്റന്‍സ്, 4 ലേബര്‍ ഫ്രീ സര്‍വീസുകള്‍ എന്നിവ ഇതില്‍ ലഭിക്കും. ആവശ്യാനുസരണം വാറന്റി 6 വര്‍ഷം വരെ ദീര്‍ഘിപ്പിക്കാം.

പുതിയ സ്ലാവിയയുടെ പ്രീ-ബുക്കിംഗ് 15,000 രൂപയ്ക്ക് ആരംഭിച്ചു. സ്ലാവിയക്കൊപ്പം ഐക്കോണിക് മോഡലുകളായ ഒക്ടാവിയ ആര്‍എസ് (Octavia RS), സൂപ്പര്‍ബ് (Superb TDI) എന്നിവയുടെ തിരിച്ചുവരവും സ്‌കോഡ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടാവിയ ആര്‍എസിന്റെ പ്രീ-ബുക്കിംഗ് 2,50,000 രൂപ തുകയില്‍ ആരംഭിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Dhanam online