Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വില ₹5.99 ലക്ഷം മുതല്‍; പരിഷ്‌കരിച്ച ബലേനോ കേരളത്തില്‍ അവതരിപ്പിച്ചു

വില ₹5.99 ലക്ഷം മുതല്‍; പരിഷ്‌കരിച്ച ബലേനോ കേരളത്തില്‍ അവതരിപ്പിച്ചു

ധനം 2 days ago

മാരുതി സുസുക്കി ബലേനോയുടെ പരിഷ്‌കരിച്ച പതിപ്പ് പോപ്പുലര്‍ നെക്‌സ പാലാരിവട്ടം ഷോറുമില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചു.

ടി.ജെ. വിനോദ് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. 5.99 ലക്ഷം രൂപയിലാണ് പുതിയ ബലേനോയുടെ വില ആരംഭിക്കുന്നത്. 24.77 കിലോമീറ്ററാണ് മൈലേജ്.

സെപ്റ്റംബര്‍ 5ന് നടന്ന പ്രാരംഭ അവതരണവേളയില്‍ 6.10 ലക്ഷം രൂപയായിരുന്നു കാറിന്റെ പ്രാരംഭ വിലയായി പ്രഖ്യാപിച്ചിരുന്നത്. ഇത് വീണ്ടും കുറഞ്ഞത് കാര്‍ പ്രേമികളെ സന്തോഷിപ്പിക്കുന്നു. 9.99 ലക്ഷം രൂപ വരെയാണ് ഉയര്‍ന്ന മോഡലുകളുടെ എക്‌സ്-ഷോറൂം വില. മാരുതിയുടെ പുതിയ 1.2-ലിറ്റര്‍, Z12E ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഈ ഹാച്ച്‌ബാക്കില്‍ നല്‍കിയിരിക്കുന്നത്.

പുതിയ ബലേനോയുടെ ഉള്‍വശത്തും കാര്യമായ മാറ്റങ്ങളുണ്ട്. ഡ്യുവല്‍ ടോണ്‍ ക്യാബിന്‍ തീമിനൊപ്പം 10.1 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് പ്രധാന ആകര്‍ഷണം. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയും ലഭിക്കും.

സെഗ്മെന്റില്‍ ആദ്യമായി വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആക്ടീവ് കൂളിങ് സംവിധാനമുള്ള ക്യുഐ സര്‍ട്ടിഫൈഡ് വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, സിംഗിള്‍ പെയിന്‍ സണ്‍റൂഫ്, ക്ലാരിയന്‍ പ്രീമിയം സൗണ്ട് സിസ്റ്റം, പിന്‍ വിന്‍ഡോ ഫീച്ചറുകള്‍ എന്നിവയും പുതിയ ബലേനോയിലുണ്ട്.

കുറ്റൂക്കാരന്‍ ഗ്രൂപ്പിന്റെ ഭാഗമായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് പുതിയ മോഡലിന് എക്‌സ്‌ക്ല്യൂസീവ് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. നെക്സ പാലാരിവട്ടം ബ്രാഞ്ച് ഹെഡ് സുഭാഷ് രാമകൃഷ്ണന്‍, സെയില്‍സ് ഹെഡ് രശ്മി അജയ്, കുറ്റൂക്കാരന്‍ ഗ്രൂപ്പ് ബ്രാന്‍ഡ് മാനേജര്‍ ഷഫീഖ് താജുദീന്‍, എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Dhanam online