Monday, 26 Jul, 6.22 am ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
ആശങ്കയുയര്‍ത്തി മുല്ലപ്പെരിയാര്‍: ജലനിരപ്പ് 136 അടിയോട് അടുക്കുന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയോട് അടുക്കുന്നു. 135.80 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 142 അടിയാണ് പരമാവധി സംഭരണ ശേഷിജലനിരപ്പ് 140 അടിയിലെത്തിയാല്‍ ഒന്നാമത്തെ ജാഗ്രത നിര്‍ദ്ദേശം നല്‍കും. 142 അടിയിലെത്തിയാല്‍ മൂന്നാമത്തെ ജാഗ്രത നിര്‍ദ്ദേശം നല്‍കി ഷട്ടറുകള്‍ തുറക്കും.

അണക്കെട്ടിന്‍റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളമൊഴുക്കേണ്ടി വന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പെരിയാറിന്‍റെ ഇരുകരകളിലുമുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ കെട്ടിടങ്ങള്‍ കണ്ടെത്താനും നിര്‍ദ്ദേശം. ജലനിരപ്പ് 136 അടിയിലെത്തിയാല്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ കണ്‍ട്രോള്‍ റൂം തുറക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തമിഴ്നാട്ടിലെ വൈഗ അണക്കെട്ട് പരമാവധി സംഭരണ ശേഷിയോട് അടുത്തതിനാല്‍ കൂടുതല്‍ വെള്ളം തമിഴ്നാട് കൊണ്ടു പോകുന്നില്ല. ജലനിരപ്പ് കുറക്കാന്‍ കൂടുതല്‍ വെള്ളം എടുക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top