ഇന്ത്യ
അക്രമ സമരത്തില്‍ ഇനിയില്ല; കേന്ദ്ര വിരുദ്ധ സമരത്തില്‍ നിന്ന് പിന്മാറി രണ്ട് സംഘടനകള്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക ബില്ലിനെതിരെ ആരംഭിച്ച കര്‍ഷക സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ സംഘര്‍ഷമുണ്ടായി.ഇതോടെ കര്‍ഷക സംഘടനകള്‍ക്കിടയില്‍ ഭിന്നത. സമരത്തില്‍ നിന്നും ഒരു സംഘടന പിന്മാറിയിരിക്കുകയാണ്.
സിംഖു അതിര്‍ത്തിയില്‍ മറ്റ് സംഘടനകള്‍ക്കൊപ്പമല്ലാതെ പ്രത്യേകം സമരം ചെയ്തിരുന്ന വി.എം സിംഗ് നേതൃത്വം നല്കുന്ന കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സമരത്തില്‍ നിന്ന് പിന്മാറിയതായി അറിയിച്ചത്. റാലിയ്ക്കിടയില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് സമരത്തില്‍ നിന്ന് പിന്മാറുന്നതെന്നാണ് വി.എം സിംഗ് അറിയിച്ചത്.
ഈ സംഘടനയ്ക്ക് പിന്നാലെ ഭാരതീയ കിസാന്‍ യൂണിയന് എന്ന സംഘടനയും സമരത്തില്‍ നിന്ന് പിന്മാറിയതായി അറിയിച്ചിട്ടുണ്ട്. മിനിമം താങ്ങുവില ഉറപ്പുതരുന്നത് വരെ കേന്ദ്രത്തിനെതിരെ സമരം ചെയ്യുമെന്നാണ് വി.എം സിംഗ് പറഞ്ഞത്. എന്നാല്‍ അക്രമ സമരത്തില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു.