ലേറ്റസ്റ്റ് ന്യൂസ്
അമ്മന്‍ കോവിലിന്റെ ചുമരുകളില്‍ നിറയെ കുരിശ് വരച്ച് മതംമാറിയ യുവാവ്

തിരുപ്പത്തൂര്‍: 250 വര്‍ഷത്തിലേറെ പഴക്കമുള്ള അമ്മന്‍ കോവിലിന്റെ ചുമരുകളില്‍ നിറയെ കുരിശ് വരച്ച് യുവാവ്. ആന്ധ്ര തമിഴ്നാട് അതിര്‍ത്തിയിലുള്ള തിരുപത്തൂര്‍ ജില്ലയിലെ എല്ലപ്പള്ളിയിലാണ് സംഭവം.
അടുത്തിടെ അമ്മന്‍കോവില്‍ പുതുക്കിപ്പണിതിരുന്നു. മഹേന്ദ്രന്-ബേബി ദമ്ബതികളുടെ മകന് ഭാസ്കര്‍ ആണ് മതം മാറിയ ശേഷമാണ് ഇത്തരം പ്രകോപനപരമായ പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്ന് ഗ്രാമവാസികള്‍ പറയുന്നു. ജനുവരി 14ന് ക്ഷേത്രത്തിലെ വെളിച്ചമെല്ലാം അണച്ചതിന് ശേഷമാണ് ചുമരില്‍ കുരിശ് വരച്ചതെന്നും ക്ഷേത്രത്തിന് അരികിലുള്ള പാലത്തിലും വൈദ്യുതിപോസ്ററിലും കുരിശുവരച്ചിരുന്നതായി പറയുന്നു.
ചോദ്യം ചെയ്തപ്പോള്‍ അസഭ്യം പറഞ്ഞ് തട്ടിക്കയറുകയായിരുന്നു ഇയാളെന്നും റിപ്പോര്‍ട്ട്. താന്‍ ആര്‍ക്കുവേണ്ടിയാണോ ജോലി ചെയ്യുന്നത് അവരെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ലെന്നും ഭാസ്കര്‍ ഭീഷണിമുഴക്കിയതായും പറയപ്പെടുന്നു.
ഇന്ത്യയില്‍ ഉടനീളം ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റം കൂടിവരികയാണെന്നും മതംമാറ്റത്തിനായി പ്രവര്‍ത്തിക്കുന്ന മാഫിയ തമിഴ്നാട്ടിലെ തിരുപ്പത്തൂരിലും കയ്യേറ്റം നടത്തിയെന്നും മിഷന് കാളി എന്ന ട്വിറ്റര്‍ ഗ്രൂപ്പ് കുറിക്കുന്നു.