Wednesday, 28 Jul, 11.46 pm ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
അതിര്‍ത്തി മേഖലയില്‍ നിന്നും പോലീസിനെ പിന്‍വലിക്കാന്‍ തീരുമാനിച്ച്‌ മിസോറാമും അസമും: പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ

ദിസ്പുര്‍: സംഘര്‍ഷം നിലനില്‍ക്കുന്ന അതിര്‍ത്തി മേഖലയില്‍നിന്ന് പോലീസിനെ പിന്‍വലിക്കാന്‍ അസം, മിസോറം സര്‍ക്കാരുകള്‍ തമ്മില്‍ ധാരണ. മേഖലയില്‍ കേന്ദ്ര അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കാനാണ് തീരുമാനം. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ മധ്യസ്ഥതയില്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടു മണിക്കൂറോളം നേരം നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം ഉണ്ടായത്. സംഘര്‍ഷം നിലനിന്ന ദേശീയ പാത 306-ല്‍ അര്‍ദ്ധസൈനിക വിഭാഗത്തെ വിന്യസിക്കുമെന്നാണ് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരിക്കുന്നത്. അതിര്‍ത്തി പ്രശ്നം സൗഹാര്‍ദപരമായി പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ച തുടരാനും യോഗത്തില്‍ തീരുമാനമായി.

സി.ആര്‍.പി.എഫിന്റെ അഞ്ച് കമ്ബനി സൈനികരെയാണ് മേഖലയില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. രണ്ടു കമ്ബനി ഉദ്യോഗസ്ഥരെ കൂടി ഇവര്‍ക്കൊപ്പം കൂടുതലായി വിന്യസിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top