Friday, 24 Sep, 10.02 am ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
ഭാര്യ കുളിക്കാറില്ല, ഒടുവില്‍ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തി യുവാവ്

അലിഗഡ്: എല്ലാ ദിവസവും ഭാര്യ കുളിക്കുന്നില്ലെന്നാരോപിച്ച്‌ ഭാര്യയെ മുത്തലാഖ് ചൊല്ലി ബന്ധം അവസാനിപ്പിച്ച്‌ ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ അലിഗഡ് സ്വദേശിയായ യുവാവാണ് ഭാര്യയെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം അവസാനിപ്പിച്ചത്. തന്റെ വിവാഹബന്ധത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ ഭാര്യ അലിഗഡിലെ വനിതാ സംരക്ഷണ സെല്ലില്‍ പരാതി നല്‍കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പരാതി ലഭിച്ചതോടെ ഇരുവരെയും വിളിച്ചിരുത്തി കൗണ്‍സിലിംഗ് സെഷനുകള്‍ നല്‍കുകയാണ് സെല്‍.

'എല്ലാ ദിവസവും കുളിക്കുന്നില്ലെന്ന് ആരോപിച്ച്‌ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി താനുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്ന് ഒരു സ്ത്രീ ഞങ്ങള്‍ക്ക് രേഖാമൂലം പരാതി നല്‍കി. ദമ്ബതികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും അവരുടെ വിവാഹം സംരക്ഷിക്കാന്‍ ഞങ്ങള്‍ കൗണ്‍സിലിംഗ് നല്‍കുകയാണ്', അലിഗഡിലെ വനിതാ സംരക്ഷണ സെല്ലില്‍ ജോലി ചെയ്യുന്ന ഒരു കൗണ്‍സിലര്‍ പറഞ്ഞു. തന്റെ ഭര്‍ത്താവുമായുള്ള വിവാഹം സന്തോഷത്തോടെ തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് ഭാര്യ വ്യക്തമാക്കിയതായി കൗണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു.

ക്വാര്‍സി സ്വദേശിനിയാണ് പരാതിക്കാരി. യുവതിയുടെ ഭര്‍ത്താവ് ചന്ദൗസ് ഗ്രാമത്തില്‍ നിന്നുള്ളയാളാണ്. രണ്ട് വര്ഷം മുന്‍പായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. ഇവര്‍ക്ക് ഒരു വയസുള്ള കുട്ടിയുമുണ്ട്.

'ആ മനുഷ്യന്‍, കൗണ്‍സിലിംഗിനിടെ, ഭാര്യയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ആവര്‍ത്തിച്ച്‌ പറഞ്ഞു. എല്ലാ ദിവസവും കുളിക്കാത്തതിനാല്‍ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടാന്‍ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാര്യയോട് കുളിക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ കലഹമായിരുന്നു', കൗണ്‍സിലര്‍ വ്യക്തമാക്കി.

'ഒരു ചെറിയ പ്രശ്നമാണെന്നും അത് പരിഹരിക്കാവുന്നത് ആയതിനാല്‍ ഭാര്യയുമായുള്ള വിവാഹബന്ധം തകര്‍ക്കരുതെന്നും സംസാരിച്ച്‌ മുന്നോട്ട് പോകാമെന്നും ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. അവരുടെ വിവാഹമോചനം അവരുടെ കുട്ടിയുടെ വളര്‍ത്തലിനെയും ബാധിക്കുമെന്ന് ഞങ്ങള്‍ അദ്ദേഹത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്', കൗണ്‍സിലര്‍ പറഞ്ഞു.

Tags UP talaq tripple talaq

shortlink

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top