Saturday, 25 Sep, 6.18 pm ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

അന്താരാഷ്ട്രം
ബ്രിട്ടന്‍്റെ വാദത്തോട് അനുകൂല നിലപാടുമായി ഇന്ത്യ : വിദേശയാത്ര ചെയ്യേണ്ടവര്‍ക്ക് പുതിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്

ലണ്ടന്‍ : പുതുക്കിയ യാത്രാച്ചട്ടം വിവാദമായിരുന്നു. ഇന്ത്യയില്‍ നിന്നും കൊവിഡ്-19 പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ രാജ്യത്തെത്തിയാല്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നാണ് നിര്‍ദേശം. യാത്ര ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുന്‍പും യുകെയില്‍ എത്തി രണ്ടാം ദിവസം എട്ടാം ദിവസവും കൊവിഡ് പരിശോധനകള്‍ക്ക് വിധേയമാകണമെന്നുമാണ് നിര്‍ദേശം.

ഇന്ത്യന്‍ വാക്‌സിന്‍ അംഗീകരിച്ചില്ലെങ്കില്‍ അതേ രീതിയില്‍ തീരുമാനമെടുക്കുമെന്ന് ഇന്ത്യ അറിയിച്ചതോടെ കൊവിഷീല്‍ഡിന് യുകെ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പൂര്‍ണമല്ലെന്നാണ് യുകെ അറിയിച്ചത്. ഇതോടെയാണ് ഇന്ത്യ സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്താന്‍ തീരുമാനിച്ചത്.

വിദേശയാത്ര ചെയ്യേണ്ടവര്‍ക്ക് ജനനതീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചേര്‍ത്തുള്ള വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുകയാണ് കേന്ദ്ര സര്‍ക്കാര്‍.
രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്ക് അടുത്ത ആഴ്ച മുതല്‍ പുതിയ സര്‍ട്ടിഫിക്കറ്റ് ലഭ്യമായി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ നിന്നുള്ളവരുടെ സര്‍ട്ടിഫിക്കറ്റില്‍ വയസ് മാത്രമാണ് നല്‍കുന്നതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ബ്രിട്ടന്‍ വ്യക്തമാക്കിയിരുന്നു. സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്തിയാല്‍ നിര്‍ബന്ധിത ക്വാറന്‍്റൈന്‍ ഒഴിവാക്കാമെന്നും ബ്രിട്ടന്‍ അറിയിച്ചു.

Tags latest news UK vaccine covid vaccine certificate

shortlink

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top