ലേറ്റസ്റ്റ് ന്യൂസ്
ചെങ്കോട്ടയില്‍ കൊടിയുയര്‍ത്തി കര്‍ഷകര്‍; കൈയ്യില്‍ മാരകായുധങ്ങള്‍, പൊലീസിനു നേര്‍ക്ക് വാഹനം ഓടിച്ചുകയറ്റി പ്രതിഷേധക്കാര്‍

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. ചെങ്കോട്ടയ്ക്ക് മുകളില്‍ കയറി കര്‍ഷകര്‍ പ്രതിഷേധമറിയിച്ചു. ചെങ്കോട്ടയില്‍ കൊടിയുയര്‍ത്തി കര്‍ഷകര്‍. സിംഘു അതിര്‍ത്തിയിലെ കര്‍ഷകരും ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്.
റിപ്പബ്ലിക്ക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലുള്ള കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ചില്‍ പൊലീസിന്‍്റെ ലാത്തിചാര്‍ജ്. പൊലീസുകാര്‍ക്ക് നേരെ വാഹനം ഓടിച്ച് കയറ്റിയതോടെയാണ് പൊലീസും തിരിച്ച് തല്ലാനൊരുങ്ങിയത്. നൂറുകണക്കിന് ട്രാക്ടറുകളിലായാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്. സിംഘു ത്രിക്രി അതിര്‍ത്തികളിലൂടെയാണ് കര്‍ഷകര്‍ നഗരത്തിലേക്ക് പ്രവേശിച്ചത്. പലതരത്തിലുള്ള ആയുധങ്ങളും വാഹനത്തിലുണ്ട്.
കര്‍ഷകരുടെ പണിയായുധങ്ങളായ കലപ്പ, വടിവാള്‍, അരിവാള്‍, തൂമ്ബ തുടങ്ങിയ കാര്‍ഷിക ആയുധങ്ങളാണ് ട്രാക്ടറുകളില്‍ ഉള്ളത്. ഒരു പരേഡ് എന്ന രീതിയില്‍ തന്നെയാണ് കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തുന്നത്. മാര്‍ച്ച് തടയാനായി പോലീസ് സിംഘു അതിര്‍ത്തിയില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിച്ചത്. മിക്കയിടങ്ങളിലും ചെറിയരീതിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.
നൂറ് കണക്കിന് കര്‍ഷകരാണ് റാലിയില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലേക്ക് എത്തുന്നത്. അയ്യായിരം ട്രാക്ടറുകള്‍ക്കാണ് റാലിയില്‍ പൊലീസ് അനുമതി എന്നാല്‍ ഒരു ലക്ഷം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്നാണ് കര്‍ഷക സംഘടനകളുടെ പ്രഖ്യാപനം. റാലിയില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്ക് കര്‍ഷകരുടെ പ്രവാഹമാണ്. ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സിംഘു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍ കര്‍ഷക സംഘടനകളും പൊലീസും മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചു.
related stories
-
കുംഭം കുംഭം - 5, മാര്‍ച്ച് 2021
-
ലൈഫ് സ്റ്റൈല്‍ ഹൈറേഞ്ചിലേ ഏലംകൃഷിയുടെ ചരിത്രം
-
ലൈഫ്സ്റ്റൈല്‍ ഏലത്തിന് സ്വതന്ത്രവിപണി; ആദ്യ ഇ-ലേലം കോമ്ബയില്