Saturday, 11 Jul, 3.37 pm ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
ചേര്‍ത്തലയില്‍ ഡോക്ടറടക്കം അഞ്ച് ആരോ​ഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്

ആലപ്പുഴ: ചേര്‍ത്തലയില്‍ അഞ്ച് ആരോ​ഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടറുള്‍പ്പെടെയുള്ളവര്‍ക്കാണ് രോ​ഗം കണ്ടെത്തിയത്. രണ്ട് നഴ്സുമാര്‍ക്കും രോ​ഗ ബാധയുണ്ട്.

കഴിഞ്ഞ ദിവസം കൊവിഡ് രോഗം സ്ഥിരീകരിച്ച ആലപ്പുഴയിലെ ഗര്‍ഭിണിയെ ചികിത്സിച്ചിരുന്നത് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലാണ്. ഇതേ തുടര്‍ന്നാണ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ആശുപത്രിയിലെ കൂടുതല്‍ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.ഇതോടെ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് താലൂക്ക് ആശുപത്രി അടയ്ക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി നില്‍ക്കുന്ന പൂന്തുറ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി ദ്രുത പ്രതികരണ സംഘം രം​ഗത്തിറങ്ങുന്നു. റവന്യു- പൊലീസ്- ആരോഗ്യ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ച്‌ ക്വിക്ക് റെസ്പോണ്‍സ് ടീമിനു രൂപം നല്‍കിയതായി ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

തഹസില്‍ദാറിനും ഇന്‍സിഡന്റ് കമാന്‍ഡര്‍ക്കും കീഴിലാകും ടീമിന്റെ പ്രവര്‍ത്തനം. സംഘം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുമെന്നും ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിലേക്കുള്ള ചരക്കു വാഹന നീക്കം, വെള്ളം, വൈദ്യുതി, തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും സംഘം നിരീക്ഷിക്കുമെന്നും ജില്ലാ അധികൃതര്‍ വ്യക്തമാക്കി.

Tags cherthala COVID

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top