Thursday, 05 Aug, 6.50 am ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
ഡല്‍ഹി കൊലപാതകം: രാഷ്ട്രീയമുതലെടുപ്പിനായി ഇരയുടെ മാതാപിതാക്കളുടെ ചിത്രം പുറത്തുവിട്ടു രാഹുല്‍, ട്വിറ്ററിന് നോട്ടിസ്

ന്യൂഡല്‍ഹി: ഡല്‍ഹി നംഗലില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രമുള്‍പ്പെടെ രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്തതില്‍ ട്വിറ്ററിനു നോട്ടിസ്. രാഹുലിന്റെ ട്വീറ്റിനെ തുടര്‍ന്നു ദേശീയ ബാലാവകാശ കമ്മിഷനാണ് ട്വിറ്റര്‍ ഇന്ത്യയ്ക്ക് നോട്ടിസ് അയച്ചത്. പോക്സോ, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് എന്നിവയുടെ അടിസ്ഥാനത്തിലാണു നോട്ടിസ്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം പുറത്തുവിട്ട രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു നിരവധി പേര് രംഗത്തെത്തിയിരുന്നു.

ട്വീറ്റ് സഹിതം ബാലാവകാശ കമ്മിഷന് പരാതി നല്‍കുമെന്നു ബിജെപി നേതാവ് സാംബിത് പത്രയും അറിയിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി നേരിട്ടെത്തിയിരുന്നു. കുടുംബത്തിനു നീതി ലഭിക്കും വരെ കൂടെയുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇരുവരെയും വാഹനത്തില്‍ കയറ്റിയാണ് രാഹുല്‍ സംസാരിച്ചത്. ഇതിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. എന്നാല്‍ ഇതെല്ലം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് വിമര്‍ശനം.

പെണ്‍കുട്ടിയുടെ മരണത്തില്‍ കുടുംബം ആരോപിച്ച എല്ലാവരും ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു. എന്നാല്‍ സംഭവത്തെ വലിയ രീതിയില്‍ പ്രതിഷേധമാക്കാനാണ് ചന്ദ്രശേഖര്‍ ആസാദ് രാവനും രാഹുല്‍ ഗാന്ധിയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ശ്രമിക്കുന്നത് എന്നാണു ബിജെപി വൃത്തങ്ങളുടെ ആരോപണം. ശ്മാശാന നടത്തിപ്പിക്കാരനും കൂട്ടാളികളുമാണ് അറസ്റ്റിലായത്. ഇത് ക്ഷേത്ര പൂജാരി ആണെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. ഇരയുടെ മാതാപിതാക്കളെ കേജ്‌രിവാള്‍ സന്ദര്‍ശിക്കുന്നതിനിടെ തിരക്ക് മൂലം വേദിയുടെ ഒരു ഭാഗം തകര്‍ന്നു വീണു. സ്ത്രീ സുരക്ഷ ഉറപ്പ് വരുത്താന്‍ പൊലീസിന്റെ നിയന്ത്രണം സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്നും കേജ്‌രിവാള്‍ പറഞ്ഞു. ഇതിനിടെ ബന്ധുക്കളെ കാണാനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആദേശ് ഗുപ്ത അടക്കമുള്ള നേതാക്കളെ തടഞ്ഞ ആം ആദ്മി, കോണ്‍ഗ്രസ്സ് പാര്‍ട്ടി പ്രവര്‍ത്തകര്‍ , ബിജെപിക്കെതിരെ മുദ്രാവാക്യം മുഴക്കി.

പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന ബന്ധുക്കളുടെ ആരോപണം.ഡിസിപി ഇന്‍ഗിത് പ്രതാപ് സിങ് തള്ളി. പ്രതികളെ ഉടന്‍ പിടികൂടിയെന്ന് ഡിസിപി വിശദീകരിച്ചു. സംഭവത്തില്‍ ദേശീയ മനുഷ്യവകാശ കമ്മിഷന്‍ ഇടപെട്ടതിനു പിന്നാലെ ദേശീയ ബാലാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തു. എന്നിട്ടും പ്രതിഷേധം തുടരുന്നത് രാഷ്ട്രീയ ഇടപെടല്‍ ആണെന്നും വിമര്‍ശനമുണ്ട്. പാര്‍ലമെന്റ് തുടരുന്നതിനാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ വിവാദമാക്കാനാണ് പ്രതിപക്ഷ കക്ഷികളുടെ ശ്രമമെന്നും ആരോപണമുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top