Sunday, 29 Nov, 9.40 am ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
ദിനേശ് ബീഡി വലിച്ചിരുന്ന സഖാക്കള്‍ ബിനീഷ് ബീഡി വലിക്കേണ്ട ഗതികേടില്‍; പരിഹസിച്ച്‌ എ പി അബ്ദുള്ളക്കുട്ടി

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുകയാണ്. ബിജെപി ഇത്തവണ കളത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ്. സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ട് തേടി പ്രമുഖരും മുന്നില്‍ത്തന്നെയുണ്ട്. അന്തിക്കാട് ബ്ലോക്ക് വടക്കുംമുറി ഡിവിഷന്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി റുക്കിയ സുരേന്ദ്രന്റൈ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു.

ദിനേശ് ബീഡി വലിച്ചിരുന്ന സഖാക്കള്‍ ബിനീഷ് ബീഡി വലിക്കേണ്ട ഗതികേടിലായെന്ന് അദ്ദേഹം ഉദ്ഘാടനത്തിനു ശേഷം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ കുളിര്‍മഴയായി പെയ്യുകയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം കേരള സര്‍ക്കാരിനെ പരിഹസിക്കുകയും ചെയ്തു. സ്വര്‍ണ്ണക്കടത്തിലും മയക്കുമരുന്ന് ഇടപാടിലും മുങ്ങി കുളിച്ചിരിക്കുകയാണ് കേരള സര്‍ക്കാര്‍ എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ആരോപണം.

മണ്ഡലം പ്രസിഡന്റ് ഇ.പി ഹരിഷ്മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. റുക്കിയ സുരേന്ദ്രന്‍, സുധീര്‍ പള്ളിപ്പുറം, ഇ.പി ജാന്‍സി, രതീഷ് ടി.ജി, ഉണ്ണി കാരയില്‍, പി. കൃഷ്ണനുണ്ണി, സുരേന്ദ്രന്‍ കൂട്ടാല എന്നിവര്‍ സംസാരിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top