ലേറ്റസ്റ്റ് ന്യൂസ്
ട്രാക്ടര്‍ മറിഞ്ഞു മരിച്ചത് കര്‍ഷകനല്ല ; യുവാവ് ഇന്ത്യയിലെത്തിയത് വിവാഹ പാര്‍ട്ടി നടത്താന്‍

ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ മരിച്ചത് കര്‍ഷകനല്ല .മരിച്ചത് ഉത്തര്‍പ്രദേശ് രാംപുര്‍ സ്വദേശിയായ 27കാരന് നവരീത് സിംഗ്. അടുത്തിടെ വിവാഹിതനായ നവരീത് വിവാഹ പാര്‍ട്ടി നടത്തുന്നതിനായാണ് ഓസ്ട്രേലിയയില്‍ നിന്ന് നാട്ടിലെത്തിയത്. അമ്മാവന്മാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്തതെന്നാണ് വിവരം.
ഓസ്ട്രേലിയയില്‍ വച്ച് നാളുകള്‍ക്ക് മുന്‍പായിരുന്നു നവരീതിന്റെ വിവാഹം. പാര്‍ട്ടി നടത്തുന്നതിന് വേണ്ടിയാണ് നാട്ടിലെത്തിയത്. അമ്മാവന്മാര് നിര്‍ബന്ധിച്ചതോടെ റാലിയില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ട്രാക്ടര്‍ റാലി അക്രമാസക്തമാകുകയും ഐടിഒയില്‍വച്ച് നവരീത് മരിക്കുകയുമായിരുന്നു.
പോലീസ് വെടിവെപ്പിലാണ് പ്രതിഷേധക്കാരന് കൊല്ലപ്പെട്ടതെന്ന് ആയിരുന്നു കേരളത്തിലെ ഉള്‍പ്പെടെയുള്ള ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പിന്നീട് പുറത്തുവന്ന ദൃശ്യങ്ങളില്‍ ഇയാള്‍ ട്രാക്ടര്‍ മറിഞ്ഞുണ്ടായ അപകടത്തിലാണ് മരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ആള് അപകടത്തില്‍പ്പെട്ടിട്ടും പ്രതിഷേധക്കാര്‍ കൈയും കെട്ടി നോക്കി നില്‍ക്കുകയായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.
വെടിവെപ്പ് ഉണ്ടായെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെ ട്രാക്ടര്‍ മറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ഇതിന് പിന്നാലെ പുറത്തുവിട്ടിരുന്നു. പോലീസ് രക്തചൊരിച്ചില്‍ നടത്തിയെന്ന് പ്രചരിപ്പിക്കാനുള്ള പ്രതിഷേധക്കാരുടെ നീക്കമാണ് ഇതിലൂടെ വിഫലമായത്.