ലേറ്റസ്റ്റ് ന്യൂസ്
ട്രാക്ടര്‍ റാലിക്കിടെ പ്രതിഷേധക്കാരന് മരിച്ചത് പോലീസിന്റെ വെടിയേറ്റല്ല ,പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ട്രാക്ടര്‍ റാലിക്കിടെ മരിച്ചയാള്‍ക്ക് വെടിയേറ്റിട്ടില്ലെന്ന് പോലീസ്. ട്രാക്ടര്‍ കീഴ്മേല്‍ മറിഞ്ഞ് പരിക്കേറ്റാണ് അയാള്‍ മരിച്ചതെന്നും പോസ്റ്റു മോര്‍ട്ടത്തില്‍ ഇക്കാര്യം വ്യക്തമാണെന്നും പോലീസ് വിശദീകരിച്ചു.
ട്രാക്ടര്‍ പോലീസുകാര്‍ക്കിടയില്‍ ഓടിച്ചു കയറ്റാന്‍ ശ്രമിക്കവെ ട്രാക്റ്റര്‍ മറിഞ്ഞാണ് സമരക്കാരില്‍ ഒരാള്‍ മരിച്ചത്. വെടിയേറ്റാണ് മരിച്ചതെന്നാണ് സമരക്കാരുടെ ആരോപണം. എന്നാല്‍ അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ തടഞ്ഞെന്നടക്കം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ഡല്‍ഹി പോലീസിന് മൃതദേഹം കൈമാറാന്‍ സമരക്കാര്‍ ഒരുക്കമായിരുന്നില്ല. ആറ് മണിക്കൂറോളം മൃതദേഹവുമായി സമരക്കാര്‍ പ്രതിഷേധിച്ചിരുന്നു. പിന്നീട് യുപി അതിര്‍ത്തിയിലെ ഗാസിപുര്‍ സമരവേദിയിലേക്ക് മൃതദേഹവുമായി പോകുകയായിരുന്നു. അവിടെ നിന്നും യുപി പോലീസ് മൃതദേഹം ഏറ്റെടുക്കുകയും പോസ്റ്റുമോര്‍ട്ടം നടത്തുകയുമായിരുന്നു. ട്രാക്ടര്‍ കീഴ്മേല്‍ മറിഞ്ഞിട്ടുണ്ടായ ക്ഷതവും രക്തസ്രാവവും ആണ് മരണകാരമെന്നാണ് ഈ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
related stories
-
പ്രധാന വാര്‍ത്തകള്‍ ഗീര്‍ വനത്തില്‍ സിംഹക്കുട്ടി വലയില്‍ കുടുങ്ങി; രക്ഷകരായി ഫോറസ്റ്റ്...
-
പ്രധാന വാര്‍ത്തകള്‍ ഇന്തോനേഷ്യയില്‍ 8 വയസ്സുകാരനെ മുതല വിഴുങ്ങി
-
ന്യൂസ് ഗര്‍ഭിണിയായ നായയോട് കൊടുംക്രൂരത; തേയില തോട്ടത്തില്‍ കമ്ബി കെട്ടിയിട്ട്...