Wednesday, 05 Aug, 1.52 pm ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
ട്രഷറിയില്‍ നിന്നും രണ്ട് കോടി തട്ടിയെടുത്ത കേസ് : മുഖ്യ പ്രതി പിടിയില്‍

തിരുവനന്തപുരം : ട്രഷറി തട്ടിപ്പ് കേസിലെ മുഖ്യപ്രതി പിടിയില്‍. വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്ന് രണ്ട് കോടി രൂപ തട്ടിയടുത്ത ബിജുലാലിനെ തിരുവനന്തപുരത്തെ അഭിഭാഷകന്‍റെ ഓഫീസില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ബിജുലാലിന്‍റെ ബാലരാമപുരത്തെ വീട്ടിലും കരമനയിലെ വാടകവീട്ടിലും ബന്ധുവീടുകളിലുമെല്ലാം പോലീസ് പരിശോധന നടത്തിയിരുന്നു.

മെയ് 31 ന് വിരമിച്ച ട്രഷറി ജീവനക്കാരന്‍റെ പാസ്‍വേര്‍ഡ് ഉപയോഗിച്ച്‌ രണ്ട് കോടി രൂപ തട്ടിയെടുക്കുകയായിരുന്നു. ഇതില്‍ 61 ലക്ഷം രൂപ രണ്ട് ട്രഷറി അക്കൗണ്ടുകളില്‍ നിന്നും കുടുംബാംഗങ്ങളുടെ അഞ്ച് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്നുമാണ് പൊലീസ് കേസ്. പ്രതി ബിജുലാലിനെതിരെ വകുപ്പുതല അന്വേഷണം നടക്കുകയാണ്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ബിജുലാല്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. സംശയത്തിന്‍റെയും തെറ്റിദ്ധാരണയുടെയും പേരിലാണ് താന്‍ ഇപ്പോള്‍ ക്രൂശിക്കപ്പെടുന്നത്. കേസില്‍ നിരപരാധിയാണെന്നും ബിജുലാല്‍ ജാമ്യ അപേക്ഷയില്‍ പറയുന്നു.

Tags arrest Cheating case treasury sub treasury Biju lal

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top