Friday, 03 Jul, 3.55 pm ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
എ ആര്‍ റഹ്മാനെ അമ്ബരപ്പിച്ച്‌ കീ ബോര്‍ഡില്‍ മായാജാലം കാണിക്കുന്ന കാഴ്ചയില്ലാത്ത പെണ്‍കുട്ടി

തുമ്ബി തുള്ളല്‍ എന്ന ഗാനത്തിന്‍റെ സിംഗിള്‍ ട്രാക്കാണ് പരിമിതികളെ മറികടന്ന് സഹാന മനോഹരമായി വായിച്ചിരിക്കുന്നത്. നാല് ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടിട്ടുള്ളത്.പ്രശസ്ത സംഗീതജ്ഞന്‍ എ ആര്‍ റഹ്മാനെ അമ്ബരപ്പിച്ച്‌ ഡബിള്‍ സിന്തസൈസര്‍ കീ ബോര്‍ഡില്‍ മായാജാലം കാണിക്കുന്ന കാഴ്ചയില്ലാത്ത പെണ്‍കുട്ടി.
കാഴ്ചയില്ലാതെ പിയാനോ വായിക്കുകയും പാട്ട് പാടുകയും ചെയ്യുന്ന സഹാന നിരേനാണ് റഹ്മാനെ അമ്ബരപ്പിച്ചത്. വിക്രമിന്‍റെ പുതിയ ചിത്രമായ കോബ്രയിലെ തുമ്ബി തുള്ളല്‍ എന്ന ഗാനമാണ്ഡബിള്‍ സിന്തസൈസറിലൂടെ ഈ ബാലിക വായിച്ചത്. 2.20 സെക്കന്‍റ് വീഡിയോ ക്ലിപ്പാണ് എ ആര്‍ റഹ്മാന്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുള്ളത്.തുമ്ബി തുള്ളല്‍ എന്ന ഗാനത്തിന്‍റെ സിംഗിള്‍ ട്രാക്കാണ് പരിമിതികളെ മറികടന്ന് സഹാന മനോഹരമായി വായിച്ചിരിക്കുന്നത്.

വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നിരവധിയാളുകളാണ് സഹാനയ്ക്ക് അഭനന്ദനവുമായി എത്തിയിരിക്കുന്നത്. നാല് ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടിട്ടുള്ളത്. വൈറലായ വീഡിയോ കണ്ട കോബ്ര ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ലളിത് കുമാര്‍ ഓഡിയോ സ്റ്റുഡിയോ റെക്കോര്‍ഡറാണ് സഹാനയ്ക്ക് സമ്മാനിച്ചത്.

Tags ar rahman

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top