Monday, 14 Jun, 5.46 pm ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
എല്ലാ ബാറ്റ്സ്മാനെതിരെയും കൃത്യമായി പദ്ധതിയുള്ള ബൗളറാണ് കുംബ്ലെ: ജയവര്‍ധന

കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിന്‍ ബൗളറാണ് അനില്‍ കുംബ്ലെ. ടെസ്റ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തുള്ള അനില്‍ കുംബ്ലെ പല ബാറ്റ്സ്മാന്‍മാരുടെയും പേടി സ്വപ്നമായിരുന്നു. ഇപ്പോഴിതാ അനില്‍ കുംബ്ലെ തനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചതായി തുറന്ന് പറഞ്ഞിരിക്കുകയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം കുമാര്‍ സംഗക്കാര.

'ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ അനില്‍ കുംബ്ലെ എനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കിയിട്ടുണ്ട്. സാധാരണ രീതിയിലുള്ള ലെഗ് സ്പിന്നറല്ല കുംബ്ലെ. വലിയ ശരീരമുള്ള കുംബ്ലെ കൈകള്‍ ഉയര്‍ത്തിയാണ് പന്തെറിയുന്നത്. വേഗതയിലും സ്റ്റംപ്പിന് നേരെയും കൃത്യതയുടെയും പന്തെറിയുന്നു.

റണ്‍സിനായി അടിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ബൗണ്‍സും പന്തില്‍ കൂടുതലാണ്. വളരെ സ്നേഹമായുള്ള വ്യക്തിത്വമാണ്. ക്രിക്കറ്റിനെ ആത്മാര്‍ഥമായി അദ്ദേഹം സ്നേഹിച്ചിരുന്നു. ഇന്ത്യയുടേയും ലോക ക്രിക്കറ്റിന്റെയും ചാമ്ബ്യനായിരുന്നു കുംബ്ലെ'. സംഗക്കാര പറഞ്ഞു.

മുന്‍ ശ്രീലങ്കന്‍ നായകനും സൂപ്പര്‍ ബാറ്റ്സ്മാനുമായ മഹേല ജയവര്‍ധനയും കുംബ്ലെയെ പ്രശംസിച്ച്‌ രംഗത്തെത്തിയിരുന്നു. 'എല്ലാ ബാറ്റ്സ്മാനെതിരെയും കൃത്യമായി പദ്ധതിയുള്ള ബൗളറാണ് കുംബ്ലെ. എന്താണ് അദ്ദേഹത്തിന്റെ കരുത്തെന്ന് മനസിലാക്കാനായില്ല. ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ കുംബ്ലെയെ നേരിടുമ്ബോള്‍ നമുക്കെതിരെ എപ്പോഴും വ്യക്തമായ പദ്ധതി അദ്ദേഹത്തിനുണ്ടാകും'. ജയവര്‍ധന പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top