Wednesday, 28 Jul, 9.52 pm ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
എന്നെങ്കിലും കൊടിസുനിയുടെ ദേഹത്ത് ഇതുപോലെ കൈവെക്കാന്‍ കേരള പോലീസിന് ധൈര്യമുണ്ടാകുമോ? ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം : നിയന്ത്രണങ്ങളുടെ പേരില്‍ പോലീസ് നടത്തുന്നത് എല്ലാം നല്ലതാണെന്നു കഴിയില്ല. അത്തരത്തില്‍ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. യൂണിഫോം ഇടാതെ ഓട്ടോറിക്ഷ ഒരാളെ കുറ്റവാളിയെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന പോലെ പോലീസ് ഒരാളെ കൊണ്ട് പോകുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയാകുന്നത്. ഈ ചിത്രം പങ്കുവച്ചുകൊണ്ട് ബിജെപി വനിതാ നേതാവ് ശോഭ സുരേന്ദ്രനും വിമര്‍ശനവുമായി എത്തി.

' യൂണിഫോം ഇടാതെ ഓട്ടോറിക്ഷ ഓടിച്ച മഹാകുറ്റവാളിയെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന ചിത്രമാണിത്. എന്നെങ്കിലും കൊടിസുനിയുടെ ദേഹത്ത് ഇതുപോലെ കൈവെക്കാന്‍ കേരള പോലീസിന് ധൈര്യമുണ്ടാകുമോ?'- ശോഭ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ചോദിച്ചു

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top