Thursday, 04 Mar, 8.58 am ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
ഹോസ്റ്റലില്‍ കയറി പെണ്‍കുട്ടികളെ വിവസ്ത്രരാക്കി നൃത്തം ചെയ്യിച്ച്‌ പൊലീസ്; വീഡിയോ വൈറല്‍

കേസന്വേഷണത്തിന്‍്റെ ഭാഗമായുള്ള പരിശോധനയെന്ന വ്യാജേന ഹോസ്റ്റലില്‍ കയറി പെണ്‍കുട്ടികളെ വിവസ്ത്രരാക്കി നൃത്തം ചെയ്യിപ്പിച്ച്‌ പൊലീസ്. മഹാരാഷ്ട്രയിലെ ജല്‍ഗാവിലെ ഒരു ഹോസ്റ്റലിലാണ് സംഭവം. പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്.

സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നാലംഗ കമ്മിറ്റിയെ നിയോഗിച്ചതായി ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് വ്യക്തമാക്കി. പുറത്തുനിന്നുള്ളവരും ചില പൊലീസുകാരും കേസ് അന്വേഷിക്കാനെന്ന വ്യാജേന ഹോസ്റ്റലിലേക്കു വരികയും കുറച്ചു പെണ്‍കുട്ടികളെ ബലമായി വിവസ്ത്രരാക്കി നൃത്തം ചെയ്യിപ്പിക്കുകയുമായിരുന്നു.

സംഭവത്തിന്റേതെന്നു കരുതുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണു നിര്‍ദേശിച്ചിട്ടുള്ളത്. റിപ്പോര്‍ട്ട് പരിശോധിച്ച്‌ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയത്. അതേസമയം, ഇത്രയും വലിയൊരു സംഭവം നടന്നിട്ടും സര്‍ക്കാര്‍ അതിനെ ഗൗരവത്തോടെ എടുത്തിട്ടില്ലെന്നു ബിജെപി ആരോപിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top