Monday, 14 Jun, 3.52 pm ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

കേരളം
ഇന്ധനവില വര്‍ധന : ജനങ്ങളെ കൊള്ളയടിക്കുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്ന് സുധാകരന്‍

തിരുവനന്തപുരം : ഇന്ധന വില വര്‍ധനവ് ജീവിത പ്രശ്‌നമെന്ന് നിയുക്ത കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. പെട്രോള്‍ വില കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ധനവില വര്‍ധനവിന്റെ വലിയ അംശം പറ്റുന്നത് നികുതിയിനത്തിലൂടെ കേന്ദ്രസര്‍ക്കാരാണ്. കോണ്‍ഗ്രസ് നയിച്ച യു.പി.എ സര്‍ക്കാര്‍ ഇന്ത്യ ഭരിക്കുമ്ബോള്‍ പട്ടാപകല്‍ ചൂട്ടുകത്തിച്ച്‌ പ്രതിഷേധിച്ച പാര്‍ട്ടിയാണ് ഇന്ത്യ ഭരിക്കുന്നത്. കാളവണ്ടിയില്‍ യാത്ര ചെയ്ത് ചരിത്രം സൃഷ്ടിച്ച, ജനശ്രദ്ധയാകര്‍ഷിച്ച, രാഷ്ട്രത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ബി.ജെ.പിയാണ് ഈ രാജ്യം ഭരിക്കുന്നത്. അന്നത്തെ സാഹചര്യവും ഇന്നത്തെ സാഹചര്യവും താരതമ്യം ചെയ്യാന്‍ മലയാളികള്‍ക്ക് പ്രയാസപ്പെടേണ്ട കാര്യമില്ല'- സുധാകരന്‍ പറഞ്ഞു.

എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനാണ് വില വര്‍ധന എന്ന കേന്ദ്ര സര്‍ക്കാര്‍ വാദം പച്ച കള്ളമാണ്. ജനവികാരത്തെ അടിച്ചമര്‍ത്തി ഫാസിസ്റ്റ് സര്‍ക്കാര്‍ ആകുകയാണ് നരേന്ദ്ര മോദി സര്‍ക്കാരെന്നും സുധാകരന്‍ പറഞ്ഞു. വില വര്‍ധനവില്‍ മോദിയുടെ കൂട്ടുപ്രതിയാണ് പിണറായി വിജയന്‍ എന്നും അദ്ദേഹം പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top