Tuesday, 26 Jan, 2.23 pm ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
' ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നത് ഓരോ പൗരന്മാരുമാണ്'; റിപബ്ലിക് ആശംസകളുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നത് ഓരോ പൗരന്മാരുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റിപബ്ലിക് ദിനത്തില്‍ ആശംസകളുമായി എത്തിയപ്പോഴാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്.

'ഏത് സത്യഗ്രഹിയാണെങ്കിലും കര്‍ഷകനാണെങ്കിലും തൊഴിലാളിയാണെങ്കിലും ചെറുകിട, ഇടത്തര വ്യാപാരികളാണെങ്കിലും തൊഴിലന്വേഷകനാണെങ്കിലും നാണ്യപ്പെരുപ്പം മൂലം കഷ്‌പ്പെടുന്ന വീട്ടമ്മമാരാണെങ്കിലും അവരാണ് ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നത്. റിപബ്ലിക് നിങ്ങളില്‍നിന്നാണ് വരുന്നത്. റിപബ്ലിക് നിങ്ങളുടേതാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദിയിലായിരുന്നു രാഹുലിന്റെ ട്വീറ്റ്. 'ജയ് ജവാന്‍, ജയ് കിസാന്‍' എന്ന മുദ്രാവാക്യമാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക റിപബ്ലിക് ദിനത്തില്‍ ആശംസിച്ചത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top