Monday, 21 Jun, 4.25 am ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
ജോക്കര്‍ വൈറസ്: ഈ എട്ട് ആപ്പുകളെ സൂക്ഷിക്കുക

ആന്‍ഡ്രോയിഡ് ആപ്പുകളില്‍ അപകടകാരിയായ ജോക്കര്‍ മാല്‍വെയറിനെ വീണ്ടും കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ജോക്കര്‍ മാല്‍വെയര്‍ ബാധിച്ച നാല്പതോളം മൊബൈല്‍ ആപ്പുകള്‍ ​ഗൂ​ഗിള്‍ പ്ലേസ്റ്റോറില്‍ വ്യാപകമായി നീക്കം ചെയ്തതിന് പിന്നാലെയാണ് വീണ്ടും ജോക്കര്‍ മാല്‍വെയര്‍ അടങ്ങുന്ന എട്ടോളം ആപ്പുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഉപയോക്താവിന്റെ ഫോണില്‍ രഹസ്യമായി കയറി വിവരങ്ങള്‍ ശേഖരിക്കുന്നതാണ് ഈ വൈറസ്. ഉപയോഗിക്കുന്ന ആളുടെ അനുവാദമില്ലാതെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകളില്‍ അക്കൗണ്ട് നിര്‍മ്മിക്കാന്‍ ഈ വൈറസിന് കഴിയും.

ആ എട്ട് ആപ്പുകള്‍ ഇവയാണ്

ഓക്സിലറി മെസ്സേജ് ( Auxiliary Message )
ഫാസ്റ്റ് മാജിക് എസ്.എം.എസ് ( Fast Magic SMS )
ഫ്രീ കാംസ്കാനര്‍ (Free CamScanner)
സൂപ്പര്‍ മെസ്സേജ് ( Super Message )
എലമെന്റ് സ്കാനര്‍ ( Element Scanner)
ഗോ മെസ്സേജസ് ( Go Messages )
ട്രാവല്‍ വോള്‍പേപ്പര്‍സ് ( Travel Wallpapers )
സൂപ്പര്‍ എസ്.എം.എസ് ( Super SMS )

ക്വിക്ക് ഹീല്‍ സെക്യൂരിറ്റി ലാബ്സ് റിപ്പോര്‍ട്ട് പ്രകാരം ഈ ആപ്പുകള്‍ ലോഞ്ചിങ് സമയത്ത് നോട്ടിഫിക്കേഷന്‍, എസ്.എം.എസ് എന്നിവയിലേക്കുള്ള പ്രവേശനത്തിനുള്ള അനുമതി ചോദിക്കും. ഈ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്താലും ഇവ ഫോണില്‍ ഉളളിടത്തോളം ജോക്കറിന് ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top