Sunday, 20 Sep, 12.37 pm ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
ജോര്‍ജ് ഫ്ലോയിഡ് കൊല്ലപ്പെട്ട മിനിയ പോളിയ ഇനി അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടും

വാഷിംഗ്‍ടണ്‍: അമേരിക്കയിലെ മിനസോട്ടയിസെ മിനിയ പോളിയയില്‍ യു.എസ്. പൊലീസ് ശ്വാസം മുട്ടിച്ച്‌ കൊന്ന ജോര്‍ജ് ഫ്ലോയിഡിന്റെ പേരില്‍ തന്നെ ഇനി ആ തെരുവ് അറിയപ്പെടും. ചിക്കാഗോ അവന്യൂ എന്ന് അറിയപ്പെടുന്ന മിനിയ പോളിയയിലെ 37 നും 39 നും ഇടയിലുള്ള തെരുവുകളാണ് ഇനി ജോര്‍ജ് ഫ്ലോയിഡിന്റെ പേരില്‍ അറിയപ്പെടുക.

Read also: ചതി സഹജ സ്വഭാവം; ലഡാക്കിന് പിന്നാലെ അരുണാചലിലും സംഘര്‍ഷ നീക്കവുമായി ചൈന

തെരുവിന്റെ പുന:നാമകരണം സിറ്റി കൗണ്‍സില്‍ വെള്ളിയാഴ്ച അംഗീകരിച്ചു. മേയര്‍ ജേക്കബ് ഫ്രെ ഉടന്‍ തന്നെ ഇതില്‍ നടപടിയെടുക്കുമെന്ന് മേയറുടെ ഓഫീസ് പ്രഖ്യാപിച്ചു.

ഒരു കടയില്‍ നടന്ന തട്ടിപ്പ് അന്വേഷിക്കാനെത്തിയ പൊലീസുകാരായിരുന്നു നിരായുധനായ ജോര്‍ജ് ഫ്ലോയിഡിന്‍റെ കഴുത്തില്‍ കാല്‍ മുട്ട് അമര്‍ത്തി അദ്ദേഹത്തെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസുകാരനായ ഡെറിക് ചോവിനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു.

അമേരിക്കയില്‍ ഈ സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജോര്‍ജ് ഫ്ലോയിഡിന് നീതി ആവശ്യപ്പെട്ട് അറ്റ്‍ലാന്‍റ, കെന്‍റക്കി, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ എന്നിവടങ്ങളില്‍ നിരോധനാജ്ഞ ലംഘിച്ച്‌ ജനങ്ങള്‍ കൂട്ടത്തോടെ തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top