ലേറ്റസ്റ്റ് ന്യൂസ്
കള്ളപ്പണം വെളുപ്പിക്കല്‍ ; പിടിമുറുക്കി എന്‍ഫോഴ്സ്മെന്റ്, ശിവസേന എംഎല്‍എയുടെ സഹായി അറസ്റ്റില്‍

മുംബൈ : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവസേന എംഎല്‍എയുടെ സഹായി അറസ്റ്റില്‍. താനെയിലെ ഒവാല മജിവാഡ മണ്ഡലത്തിലെ എംഎല്‍എ പ്രതാപ് സര്‍നായിക്കിന്റെ സഹായി അമിത് ചന്തോളാണ് അറസ്റ്റിലായത്. ടോപ് ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ മറവില്‍ 175 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് എംഎല്‍എയ്ക്കെതിരായ കേസ്. കേസില്‍ ആദ്യത്തെ അറസ്റ്റാണ് അമിത് ചന്തോളിന്റേത്.
സര്‍നായിക്കും, ടോപ് ഗ്രൂപ്പ് സിഇഒ രമേഷ് അയ്യരും ചേര്‍ന്ന് നടത്തിയ പണമിടപാടുമായി ബന്ധപ്പെട്ട വിവരങ്ങളാകും അമിത് ചന്തോളില് നിന്നും അന്വേഷണ സംഘം ശേഖരിക്കുക. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റേതാണ് നടപടി.കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എംഎല്‍എയുടെ വസതിയിലും സ്ഥാപനങ്ങളിലും ചൊവ്വാഴ്ച അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അമിത് ചന്തോളിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.കള്ളപ്പണം വെളുപ്പിച്ചതിന് പുറമേ രമേഷ് അയ്യര്‍ക്ക് എംഎംആര്‍ഡിഎ കോണ്ട്രാക്റ്റ് ലഭിക്കാന്‍ സഹായിച്ചുവെന്നും എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിശോധിക്കും.