Wednesday, 19 Feb, 11.46 pm ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ഇന്ത്യ
കമല്‍ഹാസന്‍ അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ അപകടം : മൂന്ന് മരണം, പത്ത് പേര്‍ക്ക് പരിക്ക്

ചെന്നൈ : കമല്‍ഹാസന്‍ അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ അപകടം. ഇന്ത്യന്‍ ടുവിന്റെ സെറ്റില്‍ ക്രെയിന്‍ മറിഞ്ഞു വീണ് മൂന്ന് സാങ്കേതിക പ്രവര്‍ത്തകര്‍ മരിച്ചു. ചെന്നൈ പൂനമല്ലിയിലെ ഷൂട്ടിങ് ലൊക്കേഷനിലാണ് അപകടം.

പത്ത് പേര്‍ക്ക് പരിക്കേറ്റു. സംവിധായകന്‍ ശങ്കറിനും പരിക്കേറ്റതായി സൂചനയുണ്ട്. അപകട സമയത്ത് സെറ്റില്‍ കമല്‍ഹാസനും ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top