Thursday, 22 Apr, 1.13 pm ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വന്‍ കവര്‍ച്ച; 2 ലക്ഷത്തോളം രൂപ നഷ്ടമായി

കണ്ണൂര്‍ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വന്‍ കവര്‍ച്ച. ജയില്‍ കോംപൗണ്ടിനുള്ളിലെ ചപ്പാത്തി നിര്‍മാണ യൂണിറ്റിന്റെ ഓഫീസിലാണ് മോഷണം നടന്നത്. രണ്ട് ലക്ഷത്തോളം രൂപ ഇവിടെ നിന്നും നഷ്ടമായെന്നാണ് ജയില്‍ അധികൃതര്‍ അറിയിക്കുന്നത്.

ജയിലിന്റെ പ്രധാന ഗെയിറ്റിന് സമീപത്തുള്ള ഓഫീസിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ ഉള്ളില്‍ കയറിയതും മോഷണം നടത്തിയതും. മുഴുവന്‍ സമയവും സായുധ സേനാംഗങ്ങള്‍ കാവല്‍ നില്‍ക്കുന്ന മേഖലയാണിത്. ഇന്ന് പുലര്‍ച്ചയോടെയാണ് മോഷണം നടന്നതെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ നിഗമനം. മേശയ്ക്കുള്ളിലാണ് പണം സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top