Wednesday, 22 May, 7.18 am ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

കേരളം
കസ്റ്റഡി ആത്മഹത്യ ; പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കോട്ടയം : മണര്‍കാട് പോലീസ് സ്റ്റേഷനുള്ളില്‍ യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍. സിപിഒ സെബാസ്റ്റിയന്‍ വര്‍ഗീസ്,എഎസ്‌ഐ പ്രസാദ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. മ​ദ്യ​പി​ച്ച്‌ ബ​ഹ​ളം വെച്ചതിന് പോ​ലീ​സ് ക​സ്റ്റ​ഡിയിലെടുത്ത ​​മണ​ര്‍​കാ​ട് സ്വ​ദേ​ശി ന​വാ​സ് ആ​ണ് സ്റ്റേ​ഷ​നി​ലെ ശു​ചി​മു​റി​യി​ല്‍ തൂ​ങ്ങി മരിച്ചത്.

സഹോദരന്റെ പരാതിയിലാണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി നവാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. രാ​ത്രി മ​ദ്യ​പി​ച്ച്‌ വീ​ട്ടി​ല്‍ ബ​ഹ​ള​മു​ണ്ടാ​ക്കി​യിരുന്നു നവാസ്. തുടര്‍ന്ന് പോ​ലീ​സ് എ​ത്തി ന​വാ​സി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്‌ വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് ഇ​യാ​ളെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്. ഇന്ന് രാവിലെ കോ​ട​തി​യി​ല്‍ കൊ​ണ്ടു​പോ​കു​ന്ന​തി​ന് തൊ​ട്ടു​മു​ന്‍​പാ​ണ് ഇ​യാ​ള്‍ ജീ​വ​നൊ​ടു​ക്കി​യ​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് കോ​ട്ട​യം എ​സ്പി ഇന്നലെ വ്യക്തമാക്കിയിരുന്നു. യുവാവിന്റെ മരണത്തില്‍ കുറ്റക്കാരായ എല്ലാ പോലീസുകാര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉറപ്പുനല്‍കിയിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top