Sunday, 20 Sep, 5.33 am ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

കേരളം
"കേരള പോലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് നിഷ്ക്രിയമാക്കിരിക്കുകയാണ്" : ഹിന്ദു ഐക്യവേദി

കോട്ടയം: മാവോയിസ്റ്റ് ഭീകരവാദികളെ കര്‍ക്കശമായി നേരിടുന്ന കേരള സര്‍ക്കാര്‍ മതഭീകരവാദത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി .അല്‍ഖ്വയ്ദയുടെ മൂന്ന് ഭീകരരെ എന്‍ഐഎ അറസ്റ്റു ചെയ്യുന്നതു വരെ അവര്‍ വര്‍ഷങ്ങളോളം കേരളത്തില്‍ സുരക്ഷിതമായി താമസിച്ചിരുന്നു .അവരെ കണ്ടെത്താന്‍ കേരള പോലിസിന് കഴിയാതിരുന്നത് കേരള സര്‍ക്കാരിന്‍്റെ ഉദാസീനത ഒന്നു കൊണ്ടു മാത്രമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി ബാബു പറഞ്ഞു .

കനക മലയില്‍ നിന്നും ഐഎസ് തീവ്രവാദികളെ അറസ്റ്റ് ചെയ്തതും എന്‍ഐഎ ആയിരുന്നു .കേരള പോലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് നിഷ്ക്രിയമാക്കിരിക്കുകയാണ് .പോലീസ് ഇന്‍്റലിജന്‍സ് സംവിധാനവും ഇക്കാര്യത്തില്‍ പരാജയപ്പെട്ടു .

ഐക്യ രാഷ്ട്ര സംഘടനയുള്‍പ്പെടെയുള്ളവര്‍ കേരളത്തിലെ അല്‍ ഖ്വയ്ദ സാന്നിധ്യം ചൂണ്ടിക്കാണിച്ചിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത് .

തീവ്രവാദികളെ പിന്തുണക്കുന്നവര്‍ പോലീസ് സേനയിലും കടന്നു കൂടിയിട്ടുണ്ട് .യു എ ഇ കോണ്‍സുലേറ്റ് വഴി നടത്തിയ സ്വര്‍ണ്ണ കള്ളക്കടത്ത് തീവ്രവാദികള്‍ക്ക് വേണ്ടി നടത്തിയതാണെന്ന് എന്‍ഐഎ വെളിപ്പെടുത്തിയിട്ടുണ്ട് .

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top