Thursday, 04 Mar, 8.48 am ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

കേരളം
കേസുകള്‍ക്കൊന്നും തകര്‍ക്കാനാകില്ലെന്ന് പ്രവര്‍ത്തകര്‍; ബേപ്പൂരിനെ ചുവപ്പണിയിക്കാന്‍ റിയാസ്

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ പൊതുജനങ്ങള്‍ക്ക് സുപരിചിതരായ മുഖങ്ങളെ തന്നെ നിര്‍ത്താനാണ് സിപിഎം തീരുമാനം. ഡിവൈഎഫ്‌ഐ അഖിലേന്ത്യ അദ്ധ്യക്ഷന്‍ പി എ മുഹമ്മദ് റിയാസിനെ ബേപ്പൂരിലേക്ക് പരിഗണിക്കും. നിലവിലെ എംഎല്‍എ വികെസി മമ്മദ്‌കോയയ്ക്ക് ഒരു ടേം കൂടി നല്‍കണമെന്ന അഭിപ്രായവും ഉണ്ട്. വികെസി അല്ലെങ്കില്‍ മുഹമ്മദ് റിയാസ് തന്നെ സ്ഥാനാര്‍ത്ഥിയാവും.

സി.​പി.​എം സ്വ​ത​ന്ത്ര​രാ​യി പി.​ടി.​എ. റ​ഹീ​മും കാ​രാ​ട്ട്​ റ​സാ​ഖും ജ​യി​ച്ച കു​ന്ദ​മം​ഗ​ലം, കൊ​ടു​വ​ള്ളി സീ​റ്റു​ക​ളു​​ടെ കാ​ര്യ​ത്തി​ല്‍ സം​സ്​​ഥാ​ന ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം വ​രു​മെ​ന്ന​തി​നാ​ല്‍ ജി​ല്ല സെ​ക്ര​​ട്ടേ​റി​യ​റ്റ്​ ച​ര്‍​ച്ച​ ചെ​യ്​​തി​ല്ല. ​കേസുകള്‍ക്കൊന്നും തങ്ങളെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന് ആത്മവിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍.

സിപിഎം നേതാക്കളായ ടി.വി. രാജേഷും മുഹമ്മദ് റിയാസും കഴിഞ്ഞ ദിവസമാണ് റിമാന്‍ഡില്‍ വിട്ടയച്ചത്. വിമാന യാത്രക്കൂലി വര്‍ധിപ്പിച്ചതിലും സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതിലും പ്രതിഷേധിച്ച്‌ സമരം ചെയ്‌ത കേസിലാണ് റിമാന്‍ഡ്. കോഴിക്കോട് ജെ.സി.എം കോടതി 14 ദിവസത്തേക്കാണ് ഇരുവരെയും റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഡി വൈ എഫ്‌ ഐ നേതൃത്വത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യയുടെ ഓഫീസിലേക്ക് നടന്ന ഉപരോധം ആക്രമാസക്തമായിരുന്നു. നേരത്തെ കേസില്‍ പ്രതികളായ നേതാക്കളെല്ലാം ജാമ്യം നേടിയിരുന്നുവെങ്കിലും പിന്നീട് ഇവരുടെ ജാമ്യം റദ്ദായി. വിചാരണ കോടതിയില്‍ ഹാജരാവാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്‌തു. കേസ് പരിഗണിച്ച്‌ ഉചിതമായ തീരുമാനമെടുക്കാന്‍ ഹൈക്കോടതി വിചാരണകോടതിയോടും നിര്‍ദേശിച്ചിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top