Tuesday, 27 Jul, 7.26 am ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

കേരളം
കെട്ടിട നിര്‍മാണ സാമഗ്രികള്‍ വാങ്ങിയതിനുള്ള പണം നല്‍കാന്‍ വൈകിയ യുവാവിനെ കടയുടമ പൂട്ടിയിട്ടു

തിരുവനന്തപുരം : തിരുമല സ്വദേശി അഗസ്റ്റിനെയാണ് ഉച്ചക്കടയിലെ കടയുടമ രാജേന്ദ്രനും കുടുംബവും പൂട്ടിയിട്ടത്. കെട്ടിട നിര്‍മാണ സാമഗ്രികള്‍ വാങ്ങിയതിനുള്ള പണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്നാണ് അഗസ്റ്റിനെ കടയുടമ പൂട്ടിയിട്ടത്.

രാജേന്ദ്ര ബാബുവിന്റെ കടയില്‍നിന്ന് പലപ്പോഴും അഗസ്റ്റിന്‍ കടമായി കെട്ടിടനിര്‍മാണ സാമഗ്രികള്‍ വാങ്ങിയിരുന്നു. അഗസ്റ്റിന്‍ 33,000 രൂപ രാജേന്ദ്രബാബുവിന് നല്‍കാനുണ്ടായിരുന്നു. പലതവണ അവധിചോദിച്ചിരുന്നതായി ഉടമ പറഞ്ഞു. തുടര്‍ന്ന് തിങ്കളാഴ്ചയെത്തിയപ്പോള്‍ കട ഉടമയും കുടുംബാംഗങ്ങളും അഗസ്റ്റിനോട് പണം ചോദിച്ചു. പിന്നീടെത്തിക്കാമെന്ന് അറിയിച്ചുവെങ്കിലും ഇവര്‍ വഴങ്ങിയില്ല.

തുടര്‍ന്ന് ഇവര്‍ സംഘം ചേര്‍ന്ന് ഇയാളുടെ സ്‌കൂട്ടര്‍ പിടിച്ചെടുത്ത് കാര്‍ഷെഡ്ഡില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് നല്‍കാനുള്ള തുക രേഖപ്പെടുത്താതെ ചെക്കും വെള്ളപ്പേപ്പറും ഒപ്പിട്ടു വാങ്ങി. യുവാവ് പുറത്ത് കടക്കാതിരിക്കാനായി ഗേറ്റും പൂട്ടി.

നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും പൂട്ട് തകര്‍ത്ത് അഗസ്റ്റിനെ പുറത്തിറക്കുകയുമായിരുന്നു. സംഭവത്തില്‍ രാജേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top