Monday, 14 Jun, 3.34 pm ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
കൊറോണ ബാധിച്ച്‌ മരണപ്പെട്ടവര്‍ക്ക് അന്ത്യകര്‍മ്മങ്ങള്‍ നടത്താനായി ബന്ധുക്കളായി കഴിയുന്ന നാലു സ്വയംസേവകര്‍

പ്രയാഗ് രാജ് : മൃതദേഹങ്ങള്‍ക്ക് അന്ത്യകര്‍മ്മങ്ങള്‍ നടത്തുന്നത് ഹൈന്ദവാചാരപ്രകാരം ഏറെ പ്രധാനപ്പെട്ട അനുഷ്ടാനങ്ങളില്‍ ഒന്നാണ് . എന്നാല്‍ ലോകത്തിനെ ഭീതിയിലാഴ്ത്തി കൊറോണ മഹാമാരി വന്നതോടെ ആ പതിവുകള്‍ തെറ്റി തുടങ്ങി . സ്വന്തം മാതാപിതാക്കളുടേതായാല്‍ പോലും അന്ത്യകര്‍മ്മങ്ങള്‍ക്കായി ചിതാഭസ്മം സ്വീകരിക്കാന്‍ മക്കള്‍ ഭയപ്പെട്ടു. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിലേറെയായി കൊറോണ ബാധിച്ച്‌ മരണപ്പെട്ടവര്‍ക്ക് അന്ത്യകര്‍മ്മങ്ങള്‍ നടത്താനായി മരണപ്പെട്ടവരുടെ മക്കളായി , സഹോദരനായി, ബന്ധുക്കളായി കഴിയുകയാണ് നാലു സ്വയംസേവകര്‍.

കുല്‍ദീപ് ശര്‍മ , സഞ്ജയ് പ്രജാപതി, ധ്രുവ് , സുരേന്ദ്ര എന്നീ നാലുപേരും കഴിഞ്ഞ 38 ദിവസങ്ങളായി കഴിയുന്നത് വിദിഷ നഗരത്തിലെ ശ്മശാനത്തിലാണ്. സ്വന്തം വീടും , കുടുംബവും ഉപേക്ഷിച്ചാണ് ഈ ജീവിതം . 35 കാരനായ കുല്‍ദീപ് ശര്‍മ സുഹൃത്തിന്റെ മുത്തശ്ശിയുടെ അന്ത്യകര്‍മങ്ങള്‍ക്കായി ഭോര്‍ഗതിലെ ശ്മശാനത്തില്‍ എത്തിയതാണ് ഈ തീരുമാനത്തിലേക്ക് വഴി കാട്ടിയത് . കൊറോണ ബാധിച്ച്‌ മരണപ്പെട്ട പലരുടെയും അന്ത്യകര്‍മങ്ങള്‍ നടത്താന്‍ ആളുകളില്ല. ഇതോടെ മരണപ്പെട്ടവരുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ കുല്‍ദീപ് ശര്‍മ്മ തയ്യാറാകുകയായിരുന്നു . തുടര്‍ന്ന് സുഹൃത്തിന്റെ തീരുമാനത്തിനൊപ്പം സഞ്ജയ് പ്രജാപതി, ധ്രുവ്, സുരേന്ദ്ര എന്നീ സ്വയംസേവകരും പങ്കാളികളായി .

കോവിഡ് മുന്‍കരുതലായി കുടുംബാംഗങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാനായി വീടുകളില്‍ പോകുന്നതും ഇവര്‍ നിര്‍ത്തി വച്ചു . ബ്രാഹ്മണനായ കുല്‍ദീപ് ശര്‍മ്മയാണ് യഥാവിധി പൂജകള്‍ നടത്തി അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് . വീട്ടില്‍ പതിവായി നടത്താറുള്ള മറ്റ് പൂജകള്‍ നിര്‍ത്തി വച്ചാണ് ഈ കര്‍മ്മങ്ങള്‍ അദ്ദേഹം ചെയ്യുന്നത് . ഇതുവരെ കൊറോണ വന്ന് മരണപ്പെട്ട 208 ഓളം പേരുടെ ചിതാഭസ്മ കലശങ്ങളാണ് ഇതുവരെ ഈ നാല്‍വര്‍ സംഘം കര്‍മ്മങ്ങള്‍ ചെയ്ത് നിമജ്ജനം ചെയ്തത് .

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top