Thursday, 12 Jul, 10.38 pm

ലേറ്റസ്റ്റ് ന്യൂസ്
കോട്ടയത്ത് വയോധികനെ വെട്ടിക്കൊന്നു: മകനെന്ന് ആരോപണം

കോട്ടയം: ചാന്നാനിക്കാട് പിതാവിനെ മകന്‍ വെട്ടിക്കൊന്നതായി ആരോപണം . ചാന്നാനിക്കാട് ഇടയാടിക്കരോട്ട് കരോട്ട് ശിവരാമനെയാണ് മരിച്ച നിലയില്‍ വീട്ടു മുറ്റത്ത് കണ്ടെത്തിയത്. കോടാലിയ്ക്ക് വെട്ടിക്കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക വിവരം.

സംഭവ സ്ഥലത്ത് എത്തിയ മകനാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന. മരിച്ച ശിവരാമന്റെ മകന് മാനസിക അസ്വാസ്ഥ്യമുള്ളതായി നാട്ടുകാര്‍ പറയുന്നു. മുന്‍പ് ലഹരി ഉപയോഗിച്ചിരുന്ന ആളായിരുന്നു ഇയാളുടെ മകന്‍. ശിവരാമനും മകനും തമ്മില്‍ വീട്ടില്‍ തര്‍ക്കമുണ്ടാകുക പതിവായിരുന്നു.

ഇതിനെ തുടര്‍ന്നുണ്ടായ കൊലപാതകമാവാം എന്നാണ് പ്രാഥമിക വിവരം. ചിങ്ങവനം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ശിവരാമനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു.

Dailyhunt
Top

Warning: Unknown: open(/tmp/sess_ccac620dbc09ee6e655a48db29058bbe, O_RDWR) failed: Permission denied (13) in Unknown on line 0

Warning: Unknown: Failed to write session data (files). Please verify that the current setting of session.save_path is correct () in Unknown on line 0