Wednesday, 08 Jul, 4.38 am ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ഗള്‍ഫ്‌
കോവിഡ് - 19 പശ്ചാത്തലത്തില്‍ , പ്രവാസികള്‍ക്ക് സഹായമെത്തിച്ച്‌ ഇന്‍ഡോ അറബ് കോണ്‍ഫഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്ററും

കുവൈത്ത് സിറ്റി • കോവിഡ് - 19 പശ്ചാത്തലത്തില്‍, ഇന്‍ഡോ അറബ് കോണ്‍ഫഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്ററിന്റെ ശ്രമഫലമായി ബഹുമാന്യ ഷെയ്ഖ് ദുവൈജ്‌ ഖലീഫ അല്‍ സബയുടെ പിന്തുണയോടു കൂടി പ്രവാസികള്‍ക്കായി, അബ്ബാസ്സിയയില്‍ വിവിധ ദിവസങ്ങളിലായി നിരവധി പേര്‍ക്ക് ഭക്ഷണ കിറ്റുകള്‍ കുവൈത്തി പൗരനും ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തകനുമായ ഖാലിദ് അല്‍ മുതൈറിയുടെ നേതൃത്വത്തിലാണ് വിതരണം ചെയ്തത്.

വിവിധ ദിവസങ്ങളില്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യുകയും, പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങായി മുന്നോട്ടു വരികയും ചെയ്ത ശ്രീ ഖാലിദ് അല്‍ മുതൈറിയുടെ നേതൃത്വത്തിലുള്ള കുവൈറ്റി സന്നദ്ധ പ്രവര്‍ത്തകരുടെ സംഘത്തിനും, എല്ലാ സര്‍ക്കാര്‍ അധികാരികള്‍ക്കും ഇന്‍ഡോ അറബ് കോണ്‍ഫഡഷേന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡണ്ട് ബാബു ഫ്രാന്‍സീസും, കണ്‍വീനര്‍ ഷൈനി ഫ്രാങ്കും, ജനറല്‍ സെക്രട്ടറി ജീവ്സ് എരിഞ്ചേരിയും പ്രത്യേകം നന്ദി അറിയിച്ചു.

Tags Kuwait

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top